കൊല്ലം: പുതിയകാവ് ക്ഷേത്രത്തിലെ പൂരം കുടമാറ്റത്തില്‍ ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയത് വിവാദത്തില്‍. ഉത്സവ ചടങ്ങുകളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി ഉത്തരവ് മറികടന്നാണ് നടപടി. വിവേകാനന്ദന്, അംബേദ്കര്‍, ശ്രീനാരായണ ഗുരു എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ഹെഡ്ഗേവാറിന്റെ ചിത്രവും ഉള്‍പ്പെടുത്തിയത്. വിഷയത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കൊല്ലം ആശ്രാമം ക്ഷേത്ര ഭാരവാഹികളാണ് പൂരം നടത്തുന്നത്.
സംഭവത്തില്‍ അന്വേഷണത്തിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിര്‍ദേശം നല്കി. വിജിലന്‍സ് എസ്പിക്കാണ് അന്വേഷണ ചുമതല. കൊല്ലം എസിയോട് സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയതിനെതിരെ പ്രതിഷേധവുമായി സിപിഎമ്മും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
ഇന്നലെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് അവസാനം കുറിച്ചുകൊണ്ട് കൊല്ലം പൂരം അരങ്ങേറിയത്. സാംസ്കാരിക സമ്മേളനത്തിന് പിന്നാലെയാണ് കുടുമാറ്റം നടത്തിയത്.
വിഷയത്തില്‍ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളം പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി. ക്ഷേത്ര ആചാരങ്ങളിലും വിശ്വാസങ്ങളിലും രാഷ്ട്രീയം കലര്‍ത്തുന്ന നടപടിയാണ് ഉണ്ടായതെന്നാണ് പരാതി. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് പരാതിയിയില്‍ ആവശ്യപ്പെട്ടു.
നേരത്തെ കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അലോഷി സേവ്യർ വിപ്ലവ ഗാനങ്ങൾ പാടിയ സംഭവം ഏറെ വിവാദമായിരുന്നു. ഈ സംഭവത്തിൽ ഹൈക്കോടതി രൂക്ഷമായി വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. തുടർന്ന് കടയ്ക്കൽ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടിരുന്നു.ഇതിനുപിന്നാലെ കൊല്ലം കോട്ടുങ്കൽ ദേവീ ക്ഷേത്രോത്സവത്തിനിടെയുള്ള ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയ സംഭവവും നടന്നു. വിവാദമായതിന് പിന്നാലെ ക്ഷേത്രോപദേശക സമിതിയെയും പിരിച്ചുവിട്ടു.
<BR>
TAGS : KOLLAM NEWS | RSS
SUMMARY : Picture of RSS leader in Kodamattam at Kollam Puthiyakav Temple; Devaswom Board directs inquiry.
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി വർഷംതോറും നടത്തി വരാറുള്ള ക്വിസ് മത്സരം അബ്ബിഗെരെ മേദരഹള്ളിയിലുള്ള ശ്രീ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം. ചെങ്കോട്ട മെട്രോസ്റ്റേഷന് സമീപത്ത് നാലാം നമ്പർ ഗേറ്റിനടുത്ത് വച്ച് കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.…
ബെംഗളൂരു: കണ്ണൂർ ഇരിക്കൂർ നിലാമുറ്റം ആയിശ മൻസിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ അഷ്റഫ് (48) ബെംഗളൂരു)വില്‍ അന്തരിച്ചു. ശിവാജിനഗർ ഭാരതിനഗറിൽ…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യവേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുടെ സഹകരണത്തോടെ ഗാന സായാഹ്നം സംഘടിപ്പിച്ചു. ജിങ്കെതിമ്മനഹള്ളി, വാരണാസി റോഡിലെ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ട മെട്രോ ഗേറ്റ് നമ്പർ ഒന്നിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ ഒമ്പതുപേർ മരിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്.…
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം റോഡിൽ നിർത്തിയിട്ട കാറിൽ നിന്നാണ് സ്ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങൾക്ക്…