കൊല്ലം: കൊല്ലം പൂരത്തിനിടയിൽ കുടമാറ്റത്തിൽ ആർ എസ് എസ് സ്ഥാപകനായ കേശവ് ബൽറാം ഹെഡ്ഗേവാറിൻ്റെ ചിത്രം ഉപയോഗിച്ചതിൽ കേസെടുത്ത് പോലീസ്. റിലീജയ്സ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് 3, 4 ,5 വകുപ്പ് പ്രകാരമാണ് കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്. ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഉപദേശക സമിതിയെ ഒന്നാം പ്രതിയാക്കിയാണ് കേസ്. പുതിയകാവ് ഭഗവതി ക്ഷേത്ര ട്രസ്റ്റാണ് രണ്ടാം പ്രതി. മുണ്ടയ്ക്കൽ സ്വദേശി അനന്തവിഷ്ണുവിന്റെ പരാതിയിലാണ് കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തത്.
ഇരുപതോളം ആനകൾ രണ്ട് ഭാഗത്തായി നിരന്ന് പൂരത്തിന്റെ ഭാഗമായ കുടയും ചമയവും മാറുന്ന ചടങ്ങിലാണ് ആര്.എസ്.എസ് നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയത്. കൊല്ലം പൂരത്തോടനുബന്ധിച്ച് താമരക്കുളം മഹാഗണപതി ക്ഷേത്രവും പുതിയകാവ് ഭഗവതിക്ഷേത്രവുമാണ് ഇരുഭാഗത്തുനിന്ന് കുടമാറ്റം നടത്തുന്നത്. ഇതിൽ പുതിയകാവ് ക്ഷേത്രം ഉയർത്തിയ ചമയത്തിലാണ് നവോത്ഥാന നായകരായ അംബേദ്കർ, സുഭാഷ് ചന്ദ്രബോസ്, വിവേകാനന്ദൻ, ശ്രീനാരായണ ഗുരു എന്നിവരുടെ ചിത്രത്തിനൊപ്പം ഹെഡ്ഗേവാറിന്റെ ചിത്രവും ഉയർത്തിയത്.
സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സിറ്റി പോലീസ് കമീഷണര്‍ക്ക് പരാതി നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് പരാതി നൽകിയത്. സംഭവം വിവാദമായതോടെ ദേവസ്വം വിജിലൻസ് അന്വേഷിക്കുമെന്നും നിജസ്ഥിതി ബോധ്യപ്പെട്ടാൽ നടപടിയുണ്ടാകുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വക്കേറ്റ് പി എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു.
<br>
TAGS : KOLLAM NEWS | RSS | CASE REGISTERED
SUMMARY : Picture of RSS leader in Kollam Pooram Kudamattam; Police registered a case
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…