തിരുവനന്തപുരം: ഇത്തവണത്തെ മണ്ഡല-മകരവിളക്ക് സീസണില്‍ ശബരിമലയില്‍ കഴിഞ്ഞ വർഷത്തേക്കാള്‍ 86 കോടി രൂപയുടെ വരുമാന വർദ്ധനവുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. 55 ലക്ഷത്തോളം ഭക്തര്‍ ദര്‍ശനം നടത്തി. അഞ്ചര ലക്ഷം ഭക്തര്‍ അധികമായി എത്തി. 86 കോടി രൂപയുടെ വരുമാന വര്‍ധനവ് ഉണ്ടായി.
440 കോടി രൂപ വരവ് ലഭിച്ചു. അരവണ വില്‍പ്പനയില്‍ മാത്രം 191 കോടി രൂപയും കാണിക്ക ഇനത്തില്‍ 126 കോടി രൂപയും ലഭിച്ചു. 147 കോടി രൂപ മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് ചെലവായെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
ശബരിമലയില്‍ പൂർണമായി സോളർ വൈദ്യുതിയിലേക്ക് മാറാനുള്ള പദ്ധതിയിലേക്ക് നീങ്ങുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് അറിയിച്ചു. മാർച്ച് 31 ന് മുമ്ബ് വിശദ പദ്ധതിരേഖ സമർപ്പിക്കാൻ സർക്കാർ നിർദ്ദേശം നല്‍കി.
വിഷുവിനോട് അനുബന്ധിച്ച് ശബരിമലയില്‍ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കും. 50ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ സംഗമത്തിന്റെ ഭാഗമായി പങ്കെടുപ്പിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അറിയിച്ചു.
TAGS : SABARIMALA
SUMMARY : Pilgrimage to Sabarimala; 86 crore increase in revenue
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…