വാഴ്സോ: : മധ്യ പോളണ്ടിലെ റാഡോമിൽ എയർ ഷോയുടെ റിഹേഴ്‌സലിനിടെ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. പോളിഷ് വ്യോമസേനയുടെ എഫ്-16 യുദ്ധവിമാനമാണ് സഡ്കോവ് എയർബേസിൽ തകർന്നുവീണത്. പൈലറ്റ് മരിച്ച വിവരം പോളിഷ് ഉപപ്രധാനമന്ത്രി സ്ഥിരീകരിച്ചു. ദുരന്തത്തെത്തുടർന്ന്, വാരാന്ത്യത്തിൽ നടക്കാനിരുന്ന റാഡോം എയർഷോ റദ്ദാക്കിയതായി സംഘാടകർ അറിയിച്ചു.
പ്രാദേശിക സമയം പതിനൊന്നോടെയാണ് അപകടമുണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. യൂറോപ്പിൽ നടക്കുന്ന പ്രധാന വ്യോമാഭ്യാസങ്ങളിലൊന്നാണ് റാഡോം എയർ ഷോ. പരിശീലനം കാണാനായി നിരവധി ആളുകൾ പരിസരത്ത് തടിച്ചുകൂടിയിരുന്നു. ആകാശത്ത് അഭ്യാസപ്രകടനം നടത്തുന്നതിനിടെ വിമാനം തകർന്നു വീഴുകയായിരുന്നു. വിമാനം പലതരത്തിലുള്ള അഭ്യാസപ്രകടനങ്ങൾ നടത്തുന്നത് വീഡിയോയിൽ കാണാം. ഇതിനിടെ പെട്ടെന്ന് വിമാനം റൺവേയിലേക്ക് ഇടിച്ചിറങ്ങി. ഉടൻ തന്നെ വിമാനത്തിന് തീപിടിച്ചു. തീപിടിത്തത്തിൽ റൺവേയ്ക്കും കേടുപാടുകൾ സംഭവിച്ചു. എഫ്-16 ടൈഗർ ഡെമോ ടീമിന്റെ ഭാഗമായിരുന്നു വിമാനം.
ആഗസ്ത് 30–31 തിയതികളിലാണ് എയർഷോ നടത്താൻ നിശ്ചയിച്ചിരുന്നത്. അപകടത്തിൽ മറ്റാർക്കും പരുക്കേറ്റിട്ടില്ല. അതേസമയം വിമാനം തകർന്നുവീഴാനുള്ള കാരണം വ്യക്തമല്ല.
SUMMARY: Pilot dies after fighter jet crashes during air show training
തിരുവനന്തപുരം: സർവകാല റെക്കോർഡില്‍ സംസ്ഥാനത്തെ സ്വർണവില. പവന് 520 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ…
കോഴിക്കോട്: കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. തട്ടിക്കൊണ്ടു പോയ നാലംഗ സംഘത്തേയും സഹായങ്ങള്‍ നല്‍കിയ നാലുപേരെയും പോലീസ് അറസ്റ്റ്…
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു. സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയവരെ എം.എല്‍.എ സ്ഥാനത്ത് ഇരുത്തുന്നത് ശരിയല്ലെന്നും…
കണ്ണൂർ: മട്ടന്നൂർ കോളാരിയില്‍ അഞ്ചുവയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. കോളാരി സ്വദേശി ഉസ്മാന്റെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്. വീടിന്റെ വരാന്തയിലെ ഗ്രില്ലില്‍…
സനാ: യെമൻ തലസ്ഥാനമായ സനായിലെ ഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തി. തെക്കൻ സനായിലെ പ്രസിഡന്റിന്റെ കൊട്ടാര…
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജപ്പാനിലേക്കും ചൈനയിലേക്കും യാത്ര തിരിച്ചു. 15-ാമത് ഇന്ത്യ- ജപ്പാന്‍…