ബെംഗളൂരു: ക്ഷേത്ര പ്രസാദങ്ങൾ വീടുകളിൽ എത്തിച്ചു നൽകാനുള്ള പദ്ധതിയുമായി ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് വകുപ്പ്. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്ക് പ്രസാദം വീട്ടിലെത്തിച്ചു നൽകാനാണ് പദ്ധതിയിടുന്നത്. വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിൽ നിന്നും പ്രസാദം ഡോർ ഡെലിവറി ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് വകുപ്പ് മന്ത്രി രാമലിംഗ റെഡ്‌ഡി പറഞ്ഞു.
സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ പദ്ധതി നടപ്പാക്കും. തപാൽ വകുപ്പുമായും സ്വകാര്യ കമ്പനികളുമായും സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തുകയും പ്രസാദ വിലയും വിതരണ ചാർജും നിശ്ചയിക്കാനുള്ള ശ്രമത്തിലുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഓൺലൈൻ ബുക്കിംഗ്, കോമൺ സർവീസ് സെൻ്ററുകൾ എന്നിവയിലൂടെ പ്രസാദം വീട്ടുപടിക്കൽ എത്തിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയതായി എൻഡോവ്‌മെൻ്റ് വകുപ്പ് കമ്മീഷണർ വെങ്കിടേഷ് പറഞ്ഞു. ക്ഷേത്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തുന്നുണ്ട്. സംസ്ഥാനത്തുടനീളമുള്ള 36,000 ക്ഷേത്രങ്ങൾ പദ്ധതിയുടെ ഭാഗമാകുമെന്ന് അദ്ദേഹം പറഞ്ഞു.
TAGS: KARNATAKA | TEMPLE PRASADAM
SUMMARY: Endowment dept plans to deliver temple prasada at your doorstep
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ബിന്ദുവിന്റെ വീട്…
പാലക്കാട്: നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിയുടെ അടുത്ത ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവ്. ചികിത്സയിലുള്ള 38 കാരിയുടെ…
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം കാട്ടാക്കടയില്‍ നിന്നും നെയ്യാർ ഡാമിലേക്ക്…
ബെംഗളൂരു: ഗുണ്ടൽപേട്ട്- മൈസൂരു പാതയിലെ ബേഗൂരിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. വയനാട് പിണങ്ങോട് വാഴയിൽ അസ്‌ലം-റഹ്മത്ത് ദമ്പതികളുടെ മകൻ…
മലപ്പുറം: കാളികാവില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ ആളെക്കൊല്ലി കടുവ ഒടുവില്‍ കൂട്ടില്‍. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടുമാസമായി…
ബെംഗളൂരു: വടകര എടോടിയിൽ മുനിസിപ്പൽ പാർക്കിന് സമീപം ആരാമത്തിൽ വരുൺ വിനോദ് (34) ബെംഗളൂരുവില്‍ അന്തരിച്ചു. ടേർണർ ആൻഡ് ടൗൺസെന്റ്…