വിദേശ യാത്ര വെട്ടി ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. യാത്ര വെട്ടി ചുരുക്കിയ മുഖ്യമന്ത്രിയും കുടുംബവും ദുബായില്‍ എത്തിയിട്ടുണ്ട്. കുടുംബത്തോടൊപ്പം ദുബായില്‍ എത്തിയ അദ്ദേഹം ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ ഓണ്‍ലൈനായി ദുബായില്‍ നിന്ന് പങ്കെടുക്കുകയും ചെയ്തു.
ദുബായില്‍ മെയ് 19 ന് തിരിച്ചെത്താൻ തീരുമാനിച്ച അദ്ദേഹം നിശ്ചയിച്ച പ്രകാരമുള്ള യാത്രയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മെയ് 20ന് യാത്ര കഴിഞ്ഞ് കേരളത്തില്‍ മടങ്ങിയെത്തും എന്ന് ഓണ്‍ലൈനായി നടന്ന മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം അറിയിച്ചു. ദുബായിലെത്തിയ പിണറായി വിജയനും കുടുംബവും ദുബായ് ഗ്രാൻഡ് ഹയാത്തിലാണ് താമസിക്കുന്നത്.
മെയ് 22 ന് യാത്ര അവസാനിച്ച് അദ്ദേഹം കേരളത്തില്‍ തിരിച്ചെത്തും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ മെയ് 20 ലേക്ക് മാറ്റിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകള്‍ വീണ, മരുമകനും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്, ചെറുമകൻ എന്നിവർക്കൊപ്പമാണ് ഈ മാസം ആറിന് വിദേശ യാത്രയ്‌ക്കായി മുഖ്യമന്ത്രി കേരളത്തില്‍ നിന്നും പുറപ്പെട്ടത്.
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…
ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…
ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…
ചെന്നൈ: തമിഴ്നാട്ടിൽ ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…