ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിനുള്ളിൽ ജല പൈപ്പ് ലൈൻ ചോർച്ച. വിമാനത്താവളത്തിൻ്റെ രണ്ടാം ടെർമിനലിലാണ് ചോർച്ച റിപ്പോർട്ട് ചെയ്തത്. വിമാനക്കമ്പനികളുടെയും ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഏജൻസികളുടെയും ബാക്ക് ഓഫിസുകളെ ചോർച്ച ബാധിച്ചു. ടെർമിനലിലെ കുടിവെള്ള പൈപ്പ് ലൈനിലാണ് ചോർച്ചയുണ്ടായത്.
വിമാനത്താവളത്തിന്റെ മറ്റ് പ്രവർത്തനങ്ങളെ ഇത് ബാധിച്ചില്ലെന്ന് ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) സ്ഥിരീകരിച്ചു. മണിക്കൂറുകൾക്കുള്ളിൽ പ്രശ്നം പരിഹരിച്ചതായും ബിഐഎഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന് മുമ്പും ടെർമിനൽ രണ്ടിൽ പൈപ്പ് ലൈൻ ചോർന്ന സംഭവങ്ങൾ രേഖപ്പെടുത്തിയിരുന്നു. 2023 മെയ് രണ്ടിന് നഗരത്തിൽ പെയ്ത കനത്ത മഴ ടെർമിനൽ രണ്ടിൻ്റെ കെർബ്സൈഡിൽ ചോർച്ച റിപ്പോർട്ട് ചെയ്തിരുന്നു.
TAGS: BENGALURU | AIRPORT
SUMMARY: Pipeline leak at Terminal-2 of KIA in Bengaluru
കൊച്ചി: പി വി അൻവറും സികെ ജാനുവും യുഡിഎഫില്‍. അസോസിയേറ്റ് അംഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തില്‍ ധാരണയായി. ഇരുവർക്കും പുറമെ വിഷ്ണുപുരം…
തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പ്രൈവറ്റ്…
തിരുവനന്തപുരം: മുൻ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനും നോട്ടീസ് അയച്ച് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…
തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഹൃദയവുമായി…
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പോലീസിന് കനത്ത തിരിച്ചടി. ഷൈനും അദ്ദേഹത്തിന്റെ സുഹൃത്തും ഹോട്ടല്‍ മുറിയില്‍…
ബെംഗളുരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിന്റെ ക്രിസ്മസ് ആഘോഷവും സാഹിത്യ സംവാദവും സംഘടിപ്പിച്ചു. ഫാ.സേവ്യർ തെക്കിനേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്…