LATEST NEWS

ഇന്ത്യന്‍ പരസ്യകലയുടെ ആചാര്യന്‍ പീയുഷ് പാണ്ഡെ അന്തരിച്ചു

മുംബൈ: ഇന്ത്യൻ പരസ്യ രംഗത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു. 70 വയസായിരുന്നു. അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഫെവിക്കോള്‍, കാഡ്ബറി, ഏഷ്യൻ പെയിന്റ്സ് തുടങ്ങി നിരവധി ബ്രാൻഡുകളുടെ ഐക്കോണിക് പരസ്യങ്ങള്‍ക്ക് പിന്നില്‍ പ്രവർത്തിച്ച വ്യക്തിയാണ് പിയൂഷ് പാണ്ഡെ.

നാല് പതിറ്റാണ്ടോളം പരസ്യ രംഗത്ത് പ്രവർത്തിച്ചിരുന്ന പാണ്ഡെ, ഒഗില്‍വിയുടെ വേള്‍ഡ്‌ വൈഡ് ചീഫ് ക്രിയേറ്റീവ് ഓഫീസറും ഇന്ത്യയുടെ എക്സിക്യൂട്ടീവ് ചെയർമാനുമായിരുന്നു. 1982 ല്‍ 27 വയസുള്ളപ്പോ‍ഴാണ് പാണ്ഡെ ഒഗില്‍വിയില്‍ ചേർന്നത്. ഇന്ത്യൻ പരസ്യ മേഖലയില്‍ ഇംഗ്ലീഷ് ആധിപത്യം പുലർത്തിയിരുന്ന കാലഘട്ടമായിരുന്നു അത്.

ഏഷ്യൻ പെയിന്റ്സ് (ഹർ ഖുഷി മേ റംഗ് ലായേ), കാഡ്ബറി (കുച്ച്‌ ഖാസ് ഹേ), ഫെവിക്കോള്‍, ഹച്ച്‌ തുടങ്ങിയ ബ്രാൻഡുകള്‍ക്കായുള്ള ഇന്ത്യൻ ടച്ചുള്ള പരസ്യങ്ങള്‍ പാണ്ഡെ സൃഷ്ട്ടിച്ചു. ഹിന്ദിയും സംഭാഷണത്തില്‍ ഇന്ത്യൻ ശൈലികളും മുഖ്യധാരാ പരസ്യത്തിലേക്ക് അദ്ദേഹം കൊണ്ടുവന്നു. ‘ഇന്ത്യൻ പരസ്യത്തിന്‍റെ ഭാഷ മാത്രമല്ല, അതിന്‍റെ വ്യാകരണവും മാറ്റിയ വ്യക്തി’യെന്നും പാണ്ഡെ അറിയപ്പെട്ടു.

അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, ഒഗില്‍വി ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതല്‍ അവാർഡുകള്‍ ലഭിച്ച പരസ്യ ഏജൻസികളില്‍ ഒന്നായി മാറി. 2023 ല്‍ ഒഗില്‍വിയില്‍ നിന്നും അദ്ദേഹം വിരമിച്ചു. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകള്‍ മുംബൈയില്‍ നടക്കും.

SUMMARY: Piyush Pandey, the master of Indian advertising, passes away

NEWS BUREAU

Recent Posts

ര​ണ്ടാം​ഘ​ട്ട ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി; 75.85 ശതമാനം പോളിംഗ്

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് ര​ണ്ടാം​ഘ​ട്ട ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. ഏഴ് ജില്ലകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. അവസാന കണക്കുകള്‍ പ്രകാരം 75.85…

4 hours ago

സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച ഭര്‍ത്താവ് പിടിയില്‍

കോട്ടയം: പൂവത്തുംമൂട്ടില്‍ സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കുഞ്ഞുമോന്‍ പിടിയില്‍.വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് പേരൂര്‍ ഗവ.എല്‍…

4 hours ago

ദേവനഹള്ളി വിമാനത്താവളത്തിന് സമീപമുള്ള 1777 ഏക്കർ പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ചു

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള ഭൂമി പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. 1,777 ഏക്കർ ഭൂമിയാണ്…

5 hours ago

ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം; സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാം

ഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ത്ത് ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം. ഡല്‍ഹിയിലെ വിചാരണ കോടതിയാണ് ജാമ്യം…

5 hours ago

ആറ് സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ സമയ പരിധി നീട്ടി

ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ സമയ പരിധി നീട്ടി. തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആൻഡമാൻ…

6 hours ago

വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കുന്നവരോട് മാത്രം സഖ്യം: ടിവികെ

ചെന്നൈ: തിരഞ്ഞെടുപ്പ് ചർച്ചകള്‍ക്ക് തുടക്കമിട്ട് തമിഴക വെട്രി കഴകം. വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്നവരോട് മാത്രമാണ് സഖ്യമുള്ളതെന്ന് പാർട്ടി അറിയിച്ചു.…

6 hours ago