തിരുവനന്തപുരം: കെടിഡിസി ചെയർമാൻ പി.കെ.ശശിക്ക് വിദേശ രാജ്യങ്ങള്‍ സന്ദർശിക്കാൻ അനുമതി. 22 മുതല്‍ ഫെബ്രുവരി ആദ്യം വരെ സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ സന്ദർശിക്കുന്നതിനാണ് അനുമതി. കെടിഡിസിയുടെ അന്താരാഷ്‌ട്ര ട്രേഡ് ഫെയറുകളിലും റോഡ് ഷോയിലും മറ്റു പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.
22 മുതല്‍ 26 വരെ മാഡ്രിഡില്‍ നടക്കുന്ന അന്താരാഷ്‌ട്ര ടൂറിസം മേളയിലും പി.കെ.ശശി പങ്കെടുക്കും. 28ന് ബാഴ്സിലോണയിലെ റോഡ് ഷോയിലും പിന്നീട് 30ന് ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ടൂറിസം റോഡ് ഷോയിലും കെടിഡിസിയെ പ്രതിനിധീകരിച്ച് ശശി പങ്കെടുക്കും.
ഫെബ്രുവരി രണ്ടിന് ശേഷമായിരിക്കും കേരളത്തിലേക്ക് തിരിച്ചെത്തുക. യാത്രയ്ക്കും താമസത്തിനുമുള്ള ചെലവ് വിനോദ സഞ്ചാര ബജറ്റ് വിഹിതത്തില്‍ നിന്നു വഹിക്കുമെന്നും ഉത്തരവില്‍ പറയുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്തും പി.കെ. ശശി വിദേശ യാത്രയിലായിരുന്നു.
TAGS : LATEST NEWS
SUMMARY : PK Sasi allowed to visit abroad
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…