കണ്ണൂർ: പികെ ശ്രീമതി ടീച്ചർക്ക് പാർട്ടിയില്‍ യാതൊരു വിലക്കും ഉണ്ടായിട്ടില്ലെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെകെ ശൈലജ. 75 വയസെന്ന പ്രായപരിധിയുടെ പേരിലാണ് പി.കെ ശ്രീമതി ടീച്ചറെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാക്കിയത്. ഈ കാര്യം പാർട്ടി സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ സെക്രട്ടറിയും പറഞ്ഞിട്ടുണ്ട്. മഹിളാ അസോസിയേഷൻ നേതാവെന്ന നിലയിലാണ് ടീച്ചർ ദേശീയ തലത്തിലാണ് പ്രവർത്തിക്കേണ്ടത്.
എന്നാല്‍ കേരളത്തിലുള്ളപ്പോള്‍ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും സംസ്ഥാന കമ്മിറ്റി യോഗത്തിലും പങ്കെടുക്കുന്നതില്‍ വിലക്കില്ലെന്നും കെ.കെ. ശൈലജ പറഞ്ഞു. ഈ കാര്യത്തില്‍ പുറത്തുവരുന്ന മാധ്യമ വാർത്തകള്‍ അതിശയകരമാണ്. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ യാതൊരു വിലക്കുമില്ലെന്ന് പി.കെ.ശ്രീമതി ടീച്ചർ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇതു നമ്മളെല്ലാവരും കേട്ടതാണെന്നും കെ.കെ ശൈലജ വ്യക്തമാക്കി.
TAGS : LATEST NEWS
SUMMARY : PK Sreemathi Teacher is not banned: K K Shylaja
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…