ബെംഗളൂരു: ബെംഗളൂരുവിലെ വിമാനത്താവളത്തിനായി മൂന്ന് സ്ഥലങ്ങളുടെ പട്ടിക തയാറാക്കി സംസ്ഥാന സർക്കാർ. ബിഡദി, ഹരോഹള്ളി, സോളൂർ എന്നീ മൂന്ന് സ്ഥലങ്ങളുടെ ചുരുക്കപ്പട്ടികയാണ് സംസ്ഥാന സർക്കാർ തയാറാക്കിയത്. ഇവയിലൊന്ന് അന്തിമമാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു.
ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഏഴ് സ്ഥലങ്ങളുടെ പട്ടികയിൽ നിന്ന് ഒന്ന് കണ്ടെത്തുമെന്ന് വികസന വകുപ്പ് (ഐഡിഡി) മന്ത്രി എം.ബി. പാട്ടീൽ നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടാം വിമാനത്താവളത്തിനായി മൂന്ന് സ്ഥലങ്ങൾ ഷോർട്ട് ലിസ്റ്റ് ചെയ്തതായും മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനം സ്വീകരിക്കുമെന്നും ശിവകുമാർ പറഞ്ഞു.
രണ്ടാമത്തെ വിമാനത്താവളത്തിനായി കനകപുര റോഡ്, മൈസുരു റോഡ്, മഗഡി, ദൊഡ്ഡബല്ലാപൂർ, ദബാസ്‌പേട്ട്, തുമകൂരു എന്നിവ ഉൾപ്പെടെയുള്ള ഏഴ് സ്ഥലങ്ങൾ കണ്ടെത്തിയതായും മെറിറ്റിൻ്റെ അടുസ്ഥാനത്തിൽ അന്തിമമായി സ്ഥലം തീരുമാനിക്കുമെന്നും പാട്ടീൽ മുൻപ് പറഞ്ഞിരുന്നു. ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഭൂമി അന്തിമമായി കണ്ടെത്തിയാൽ അനുമതി നൽകുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു രാജ്യസഭയിൽ ഉറപ്പ് നൽകിയിട്ടുണ്ട്.
TAGS: BENGALURU AIRPORT
SUMMARY: Places shortlisted for second airport in Bengaluru
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്‌തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ…
കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു.ഇന്ന് പുലർച്ചെയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് സമീപത്തെ…
ബെംഗളൂരു: ബന്ദിപ്പുരിൽ രണ്ടുപേരെ ആക്രമിച്ച് കൊന്ന കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഏകദേശം 13 വയസ് പ്രായമുള്ള കടുവയെയയാണ്…
ബെംഗളൂരു: ആശുപത്രിയിൽ നിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍. റാഫിയ, പ്രായപൂർത്തിയാകാത്ത പെൺകുട്ടി എന്നിവരെയാണ് പോലീസ്…
ബെംഗളൂരു: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കങ്ങൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് വിസ്‌ഡം ബെംഗളൂരു പ്രതിനിധി സമ്മേളനം…
കൊച്ചി: അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും. തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.…