Categories: KERALATOP NEWS

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടി നടന്നതായി കണ്ടെത്തി; 112 വിദ്യാര്‍ഥികളുടെ ഫലം റദ്ദാക്കി

തിരുവനന്തപുരം:
സംസ്ഥാനത്ത് നടന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ കോപ്പിയടിച്ചതായി കണ്ടെത്തിയതായി പൊതുവിദ്യാഭ്യാസ വകുപ്പ്. ക്രമക്കേട് കണ്ടെത്തിയ 112 വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പൊതു വിദ്യാഭ്യാസ വകുപ്പ് റദ്ദ് ചെയ്തു.

വിദ്യാർഥികളെയും പരീക്ഷാ ഡ്യൂട്ടിയുണ്ടായിരുന്ന അധ്യാപകരെയും തിരുവനന്തപുരത്ത് ഹയർ സെക്കൻഡറി ആസ്ഥാനത്തു വിളിച്ചുവരുത്തി നടത്തിയ ഹിയറിങ്ങിനെ തുടർന്നാണു നടപടി. വിദ്യാര്‍ഥികളുടെ മാപ്പപേക്ഷ പരിഗണിച്ച് ഇവര്‍ക്ക് സേ പരീക്ഷ എഴുതാന്‍ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്.

അതേസമയം കാസറഗോഡ് മുതലുള്ള വിദ്യാർഥികളെയും അധ്യാപകരെയും തിരുവനന്തപുരത്തേക്കു വരുത്തിയുള്ള തെളിവെടുപ്പിനെതിരെ പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ജില്ലകളിലെ ആർഡിഡി ഓഫിസുകളിൽ ഹിയറിങ് നടത്താമെന്നിരിക്കെ കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ബുദ്ധിമുട്ടിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതുമായ നടപടിയാണിതെന്നാണു പരാതി.

Savre Digital

Recent Posts

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ തുടരും; 2 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ…

6 minutes ago

കിണറ്റിൽ വീണ പുലിക്കുട്ടി ഷോക്കേറ്റ് ചത്തു

മംഗളൂരു: ദക്ഷിണ കന്നഡയിലെ മുൾക്കിയിൽ കിണറ്റിൽ വീണ പുലിക്കുട്ടി ഷോക്കേറ്റ് ചത്തു. 6 മാസം പ്രായമായ പുലിയെയാണ് കിണറ്റിനുള്ളിൽ ചത്ത…

40 minutes ago

മജസ്റ്റിക് മെട്രോ സ്റ്റേഷനിൽ പുതിയ പ്രവേശന കവാടം തുറന്നു

ബെംഗളൂരു: തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മജസ്റ്റിക് മെട്രോ സ്റ്റേഷനിൽ  പുതിയ പ്രവേശന കവാടം യാത്രക്കാർക്കായി തുറന്നു കൊടുത്തു. കെഎസ്ആർടിസി ബസ്…

1 hour ago

ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ കൂടുന്നു ; നിയന്ത്രണ നടപടികളുമായി ബിബിഎംപി

ബെംഗളൂരു: കാലവർഷം കടുത്തതോടെ നഗരത്തിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച മാത്രം 69 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.…

2 hours ago

നമ്മ മെട്രോ യെലോ ലൈൻ; നാലാമത്തെ ഡ്രൈവറില്ലാ ട്രെയിൻ രണ്ടാഴ്ചയ്ക്കുള്ളിലെത്തും

ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര യെലോ ലൈനിലേക്കുള്ള നാലാമത്തെ ഡ്രൈവറില്ലാ ട്രെയിൻ രണ്ടാഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിൽ എത്തുമെന്ന് റിപ്പോർട്ട്. കൊൽക്കത്ത…

2 hours ago

ധർമസ്ഥല കേസ്; മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് അവകാശപ്പെട്ട 15 സ്ഥലത്ത് സാക്ഷിയെ എത്തിച്ച് തെളിവെടുത്തു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലയില്‍ പത്തുവർഷം മുമ്പ് നിരവധി സ്ത്രീകളെ കൊന്നു കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയ സാക്ഷിയുമായി പ്രത്യേക അന്വേഷക…

4 hours ago