ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായുള്ള സ്ഥലം ഏറ്റെടുപ്പ് അന്തിമ ഘട്ടത്തിലെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ അറിയിച്ചു. കൺസൾട്ടിംഗ് സ്ഥാപനമായ ഐഡെക് നടത്തിയ പഠനത്തിലൂടെ തുടക്കത്തിൽ ഏഴ് സാധ്യതയുള്ള ഭൂമികൾ കണ്ടെത്തിയിരുന്നു. എന്നാൽ നിരവധി കാരണങ്ങളാൽ ഇത് സംബന്ധിച്ച് തീരുമാനം നീണ്ടുപോയി. എന്നാൽ ഇപ്പോൾ സ്ഥലം കണ്ടെത്തൽ സംബന്ധിച്ച് അന്തിമ ഘട്ടത്തിലെത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് ചുമതലയിലായിരുന്നു മന്ത്രി എം.ബി.പാട്ടീൽ തിരച്ചെത്തിയ ഉടൻ ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾക്ക് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി ബന്ധപ്പെടുമെന്ന് കർണാടക ഇൻഫ്രാസ്ട്രക്ചർ വകുപ്പ് അധികൃതർ അറിയിച്ചു. അടുത്തയാഴ്ച ചേരുന്ന ഉന്നതതല യോഗത്തിൽ ഇക്കാര്യത്തിൽ കർണാടക അന്തിമ തീരുമാനമെടുത്തേക്കുമെന്നാണ് സൂചന.
നിലവിൽ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഇലക്ട്രോണിക്‌സ് സിറ്റി, ബൊമ്മനഹള്ളി, ബന്നാർഘട്ട, ജയനഗർ, ജെപി നഗർ, കനകപുര, മാഗഡി റോഡ്, രാമനഗര തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് കൂടുതലും ആശ്രയിക്കുന്നത്. ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളം വന്നാൽ മറ്റുള്ളവർക്കും ഇത് പ്രയോജനപ്പെടുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
TAGS: BENGALURU | AIRPORT
SUMMARY: Plot fixation for second airport in Bengaluru soon
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…