തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെ, സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ തീയതിയും പ്രഖ്യാപിച്ചു. ജൂൺ 23 മുതൽ 27 വരെയുള്ള തീയതികളിലാണ് സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ നടക്കുന്നത്. പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് മേയ് 27 വരെ അപേക്ഷിക്കാമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
77.81 ശതമാനമാണ് ഈ വര്‍ഷത്തെ വിജയശതമാനം.സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23 ശതമാനമാണ് വിജയം.എയ്ഡഡ് സ്‌കൂളുകളില്‍ 92.16 ശതമാനവും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 75.91 ശതമാനമാണ് വിജയം.3,70,642 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.288,394 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളാണ് മികച്ച നേട്ടം സ്വന്തമാക്കിയത്.നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളുടെ എണ്ണം 57 ആണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല മലപ്പുറമാണ്.കുറവ് വയനാട് ആണ്.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 26,178 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. 70.06 % വിജയമാണ് ഇത്തവണയുള്ളത്. വിജയശതമാനം കൂടുതല്‍ വയനാടും കുറവ് കാസര്‍കോട് ജില്ലയിലുമാണ്. 193 പേര്‍ ഫുള്‍ A+ നേടിയിട്ടുണ്ട്.
<BR>
TAGS : SAY EXAM,
SUMMARY : Plus Two and Improvement Exam Dates Announced
ബെംഗളൂരു: മംഗളൂരു-ബെംഗളൂരു റെയില്‍പാതയിലെ സകലേഷ്പൂരിനും സുബ്രഹ്‌മണ്യ റോഡിനും ഇടയില്‍ നടക്കുന്ന വൈദ്യുതീകരണ പ്രവൃത്തികളുടെ ഭാഗമായി ഡിസംബര്‍ 16 വരെ…
ബെംഗളൂരു: മടിക്കേരി തലത്ത്മാർനെ വളവിൽ സ്വകാര്യ ബസ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓമ്‌നി വാഹനത്തിൽ ഇടിച്ച് മറിഞ്ഞു…
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…
കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…
കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…
ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ശോഭ ക്രിസാന്തമം അപാർട്ട്മെൻ്റിലെ മലയാളി കൂട്ടായ്മയായ ക്രിസ് കൈരളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട…