LATEST NEWS

പിഎം ശ്രീ; പഠനം പൂര്‍ത്തിയാകുന്നത് വരെ കരാര്‍ മരവിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ ‘പിഎം ശ്രീ’ പദ്ധതിയെ സംബന്ധിച്ച്‌ പുനഃപരിശോധന നടത്താൻ തീരുമാനം. സംസ്ഥാനത്ത് താല്‍ക്കാലികമായി പദ്ധതി മരവിപ്പിക്കാനും വിഷയം പഠിക്കാനായി ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് വരുന്നതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ തുടർ നടപടികളും മരവിപ്പിക്കാനാണ് തീരുമാനം. ഈ കാര്യം കേന്ദ്ര സർക്കാരിനെ ഔദ്യോഗികമായി അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതിനായി 7 അംഗം മന്ത്രി സഭ ഉപ സമിതി രൂപീകരിച്ചു. കെ രാജൻ,റോഷി അഗസ്റ്റിൻ,പി രാജീവ്,പി പ്രസാദ്,കെ കൃഷ്ണൻ കുട്ടി,വി ശിവൻകുട്ടി ,എ കെ ശശീന്ദ്രൻ തുടങ്ങിയവരാണ് സമിതിയില്‍ ഉള്ളത്.

പഠനം പൂർത്തിയാകും വരെ കരാർ നിർത്തി വെക്കണമെന്ന് കേന്ദ്രത്തോട് അവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎം ശ്രീ പദ്ധതിയില്‍ സിപിഐ എതിർപ്പ് അവഗണിച്ചുകൊണ്ട് സർക്കാർ ഒപ്പിട്ടതിനെ തുടർന്നുണ്ടായ മുന്നണിക്കകത്തെ തർക്കം അവസാനിപ്പിച്ചുകൊണ്ട് നേരത്തെ സമവായത്തിലേക്ക് എതിരയിരുന്നു. തുടർന്ന് മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാർ പങ്കെടുത്തു.

മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാനും മാനദണ്ഡങ്ങളില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാനും തീരുമാനിച്ചു. ഇളവ് അനുവദിക്കുന്നത് വരെ കരാർ മരവിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. മന്ത്രിസഭ യോഗത്തില്‍ ഉചിതമായ തീരുമാനങ്ങളെടുക്കാൻ മന്ത്രിമാരെ സിപിഐ സെക്രട്ടറിയേറ്റ് ചുമതലപ്പെടുത്തി.

ഇരുപാർട്ടികളുടെയും ദേശീയ നേതൃത്വം മുന്നോട്ടവെച്ച സമവായ നിർദേശം അംഗീകരിച്ചാണ് തീരുമാനം. ഉച്ചക്ക് ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സിപിഎം മുന്നോട്ടുവെച്ച നിർദേശങ്ങള്‍ സെക്രട്ടറിയേറ്റ് അംഗീകരിച്ചു.

SUMMARY: PM Shri; Will ask the Center to freeze the contract until the study is completed

NEWS BUREAU

Recent Posts

കാർ നദിയിലേക്ക് മറിഞ്ഞ് കാണാതായ 45 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍  മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപെ കണ്ടെടുത്തു

ബെംഗളൂരു: വാഹനാപകടത്തിൽ നദിയിൽ നഷ്ടപ്പെട്ട 45 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപെ കണ്ടെടുത്തു. ആഭരണങ്ങൾ സുരക്ഷിതമായി…

8 minutes ago

യുവതിക്ക് നേരെ ബൈക്ക് ടാക്സി ഡ്രൈവറുടെ ലൈം​ഗികാതിക്രമം; അറസ്റ്റ്

ചെന്നൈ: യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ബൈക്ക് ടാക്സി ഡ്രൈവറെ ചെന്നൈയിൽ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചെന്നൈയിലെ പക്കികരണൈയിൽ…

49 minutes ago

നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ; നിർമാണം ഉടൻ, അനുമതി ലഭിച്ചതായി മന്ത്രി ജോർജ് കുര്യൻ

കൊച്ചി: നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്‍റെ അനുമതി. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചതാണ്…

1 hour ago

നോർക്ക അപേക്ഷകൾ സമര്‍പ്പിച്ചു

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക ഐഡി കാർഡിനുള്ള രണ്ടാംഘട്ട അപേക്ഷകൾ സെക്രട്ടറി ഷിബു ശിവദാസ്, ചാർലി…

2 hours ago

സി.എച്ച് വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സമൂഹ്യ പരിഷ്‌ക്കരണം സാധ്യമാക്കി-സിറാജ് ഇബ്രാഹിം സേട്ട്

ബെംഗളൂരു: മുന്‍മുഖ്യമന്ത്രിയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നേതാക്കളിലൊരാളുമായ സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സാമൂഹിക പരിഷ്‌കരണം നടപ്പില്‍…

3 hours ago

ക്ഷേമ പെൻഷൻ ഇനിമുതല്‍ പ്രതിമാസം 2000 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ ക്ഷേമ പെൻഷനില്‍ വൻ വർദ്ധന പ്രഖ്യാപിച്ച്‌ സർക്കാർ. പ്രതിമാസം 400 രൂപയുടെ വർധനയാണ് പ്രഖ്യാപിച്ചത്. ഇതോടെ…

3 hours ago