LATEST NEWS

പിഎം ശ്രീ പിന്മാറ്റം തിരിച്ചടിയായി; കേരളത്തിന് എസ്‌എസ്കെ ഫണ്ട് തടഞ്ഞ് കേന്ദ്രം

തിരുവനന്തപുരം: പിഎം ശ്രീയില്‍ നിന്ന് പിന്മാറിയതില്‍ സംസ്ഥാനത്തിന് തിരിച്ചടി. കേരളത്തിന് എസ്‌എസ്കെ ഫണ്ട് തടഞ്ഞ് കേന്ദ്രം. പിഎം ശ്രീയില്‍ ഒപ്പുവെച്ചതിന് പിന്നാലെ ഈ ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് സർക്കാർ നല്‍കിയ പ്രൊപ്പോസല്‍ കേന്ദ്രം വീണ്ടും തള്ളി. സംസ്ഥാനത്തിന്റെ മറ്റുപല ആവശ്യങ്ങള്‍ക്കും വേണ്ടി കേന്ദ്ര സർക്കാർ നല്‍കേണ്ടിയിരുന്ന 971 കോടി രൂപയാണ് തടഞ്ഞത്.

ഫണ്ട് ലഭിക്കുന്നതില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തുമെന്നും ഫണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പിഎം ശ്രീയില്‍ ഒപ്പ് വെക്കുകയാണെങ്കില്‍ മാത്രം എസ്‌എസ്കെ ഫണ്ട് അനുവദിക്കാമെന്നായിരുന്നു കേന്ദ്രം പറഞ്ഞിരുന്നത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനം പിഎം ശ്രീയില്‍ ഒപ്പുവെച്ചത്.

എന്നാല്‍ ഇതുവരെയും ഈ ഫണ്ട് കേരളത്തിന് കൈമാറിയിട്ടില്ല. വിദ്യാഭ്യാസമന്ത്രി ഇതുമായി ബന്ധപ്പെട്ട് ചർച്ചകള്‍ നിരന്തരമായി നടത്തിയിരുന്നുവെങ്കിലും വീണ്ടുമൊരു റിപ്പോർട്ട് കൂടി സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രം.

SUMMARY: PM Shri’s withdrawal; Center stops SSK funds for Kerala

NEWS BUREAU

Recent Posts

ബാഹുബലി കുതിച്ചുയര്‍ന്നു; ഐഎസ്‌ആര്‍ഒയുടെ സിഎംഎസ്-03 വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്‌ആര്‍ഒയുടെ ഏറ്റവും കരുത്തുള്ള വിക്ഷേപണ വാഹനം എല്‍വിഎം 3 കുതിച്ചുയര്‍ന്നു. 4,400 കിലോഗ്രാം…

17 minutes ago

തദ്ദേശ തിരഞ്ഞെടുപ്പ്: കവടിയാറില്‍ കെ.എസ് ശബരീനാഥൻ മത്സരിക്കും

തിരുവനന്തപുരം: കോർപ്പറേഷൻ പിടിക്കാൻ മുൻ എംഎല്‍എ കെ.എസ് ശബരീനാഥനെ കളത്തിലിറക്കി കോണ്‍ഗ്രസിന്റെ നിർണായക നീക്കം. തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ വരുന്നതിന് മുമ്പ്…

39 minutes ago

കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

കോട്ടയം: ലോലന്‍ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാര്‍ട്ടൂണ്‍ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ (ടി പി…

1 hour ago

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന ഒന്നരക്കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

കല്‍പ്പറ്റ: വയനാട് മീനങ്ങാടിയില്‍ ഒന്നരക്കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി അബ്ദുറസാക്ക് ആണ് പണവുമായി പിടിയിലായത്. ബെംഗളൂരുവില്‍…

2 hours ago

വാട്ട്‌സ്‌ആപ്പ് ചാറ്റ് ബാക്കപ്പുകള്‍ ഇനി പാസ്‌കീ ഉപയോഗിച്ച്‌ ലോക്ക് ചെയ്യാം

ന്യൂഡൽഹി: വാട്ട്‌സ്‌ആപ്പ് ചാറ്റ് ബാക്കപ്പുകള്‍ക്കായി പാസ്‌കീ അടിസ്ഥാനമാക്കിയുള്ള എൻക്രിപ്ഷൻ എന്ന പുതിയ സംവിധാനം അവതരിപ്പിച്ചു. ഇത് വഴി ഉപയോക്താക്കള്‍ക്ക് അവരുടെ…

3 hours ago

പയ്യാമ്പലത്ത് തിരയില്‍ പെട്ട് മൂന്ന് മരണം; മരിച്ചത് ബെംഗളൂരുവിലെ മെഡിക്കല്‍ വിദ്യാർഥികൾ

കണ്ണൂർ: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മരിച്ചു. കര്‍ണാടക സ്വദേശികളായ അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്‌റാസ് എന്നിവരാണ് മരിച്ചത്. എട്ടുപേരടങ്ങുന്ന സംഘം…

4 hours ago