LATEST NEWS

പിഎം ശ്രീയില്‍ പിന്നോട്ടില്ല, പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും; എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പിഎം ശ്രീ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഐയുമായും മറ്റ് പാർടികളുമായും ചർച്ച നടത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭരണപരമായ കാര്യങ്ങളും ചർച്ച ചെയ്യും. സി പി ഐയുടെ വിഷയങ്ങള്‍ പരിഹരിക്കാൻ കഴിയുന്നതേ ഉള്ളൂ എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഈ വിഷയത്തില്‍ മാധ്യമങ്ങളെ വിശ്വസിക്കാൻ കഴിയില്ലെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. പിഎംശ്രീ പദ്ധതിയില്‍ ഉള്‍പ്പെടെ കേന്ദ്രസർക്കാർ സംസ്ഥാനത്ത് നല്‍കേണ്ട പണം കേരളത്തിന് ലഭിക്കേണ്ടതാണെന്നുള്ളതില്‍ തർക്കമില്ല. ഇന്ദിരാഗാന്ധിയുടെ കാലം മുതലാണ് പദ്ധതികള്‍ക്ക് നിബന്ധനകള്‍ വന്നുതുടങ്ങിയത്. ഇപ്പോഴാണ് ബിജെപി സർക്കാർ വലിയ രീതിയിലുള്ള നിബന്ധനകള്‍ മുന്നോട്ട് വച്ച്‌ സംസ്ഥാനത്തിന് തരാനുള്ള പണം തരാതെയിരിക്കുന്നത്.

ഏകദേശം 8,000 കോടി രൂപയോളമാണ് പല മേഖലകളിലായി സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. കേരളത്തിന് അർഹതപ്പെട്ട പണം കേന്ദ്രം നല്‍കണമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചത് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ സർക്കാരാണ്. എന്നിട്ട് ഇവിടെ സിപിഐഎമ്മിനെ അടിക്കാൻ വടി കിട്ടുമോ എന്ന് നോക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു.

പി എം ശ്രീയുടെ നിബന്ധനകള്‍ക്ക് സിപിഐഎം അന്നും ഇന്നും എതിരാണ്. സാമ്പത്തിക ഉപരോധമാണ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് മേല്‍ ഏർപ്പെടുത്തുന്നത്. ഇതിനെതിരെയാണ് സിപിഐഎമ്മും സിപിഐയും നിലപാടെടുത്തത്. എം വി ഗോവിന്ദൻ മാസ്റ്റർ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

SUMMARY: PM Sri will not back down, issues will be resolved through discussion; M.V. Govindan

NEWS BUREAU

Recent Posts

അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 22 മരണം

ഇറ്റാനഗർ: അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 മരണം. തൊഴിലാളികളുമായി പോയ ട്രക്കാണ് അപകടത്തില്‍ പെട്ടത്. ഇന്ത്യ- ചൈന…

39 minutes ago

രാഹുലിന്റെ മുൻകൂര്‍ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സര്‍ക്കാര്‍

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം നല്‍കിയ നടപടിക്കെതിരെ സർക്കാർ. രാഹുലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ അപ്പീല്‍…

57 minutes ago

15 ദിവസത്തെ ഒളിവുജീവിതം അവസാനിപ്പിച്ച് വോട്ടുചെയ്യാനെത്തി രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: ബലാൽസംഗക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ വോട്ടു ചെയ്യാനായി മണ്ഡലത്തിലെത്തി. 15 ദിവസത്തെ ഒളിവുജീവിതം അവസാനിപ്പിച്ചാണ് രാഹുല്‍…

1 hour ago

രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലിസ്

തിരുവനന്തപുരം: കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ…

2 hours ago

ബ്യാടരായനപുര അയ്യപ്പൻവിളക്ക് 13 ന്

ബെംഗളുരു: ബ്യാടരായനപുര ബെംഗളുരു അയ്യപ്പഭക്തസംഘത്തിന്റെ l59 - മത് മണ്ഡലവിളക്ക് (അയ്യപ്പൻവിളക്ക്) ഡിസംബർ 13 ന് മൈസൂർ റോഡ് ബ്യാടരായനപുര…

2 hours ago

മസാല ബോണ്ട് ഇടപാട്: ഇ.ഡി നോട്ടീസിനെതിരെ കിഫ്ബി ഹൈക്കോടതിയില്‍

കൊച്ചി: മസാല ബോണ്ട് ഇടപാടിലെ ഇ.ഡി നോട്ടീസിനെതിരെ കിഫ്ബി ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചു. ഹർജിയില്‍ തീരുമാനമാവും വരെ നോട്ടീസിലെ നടപടികള്‍…

3 hours ago