LATEST NEWS

ഭിന്നശേഷിക്കാരായ കുട്ടികളെ വര്‍ഷങ്ങളായി പീഡിപ്പിച്ചു; അധ്യാപകനെതിരെ പോക്‌സോ കേസ്

ബെംഗളൂരു: ജോലി ചെയ്യുന്ന സ്വന്തം സ്ഥാപനത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളെ വര്‍ഷങ്ങളായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്‌സോ കേസ്. ചാമരാജനഗര്‍ ജില്ലയിലെ കൊല്ലേഗലിലുള്ള സ്വകാര്യ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സ്‌കൂളിലെ അധ്യാപകന്‍ അവിടെ പഠിക്കുന്ന നിരവധി കുട്ടികളെ വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. പ്രതി ആണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ പീഡിപ്പിച്ചതായാണ് ചാമരാജ്നഗര്‍ എസ്പി ഡോ. ബി.ടി. കവിതയ്ക്ക് ലഭിച്ച പരാതിയില്‍ പറയുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്‌കൂള്‍ സന്ദര്‍ശിച്ച് അന്വേഷണം നടത്തി ചില വിദ്യാര്‍ഥികളെ ചോദ്യം ചെയ്തതായി എസ്പി പറഞ്ഞു. തുടക്കത്തില്‍, അവര്‍ക്ക് സാക്ഷികളെയോ തെളിവുകളോ ലഭിച്ചില്ല. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ സ്‌കൂളില്‍ മുമ്പ് പഠിച്ചിരുന്ന ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി.

അവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, നിരവധി പെണ്‍കുട്ടികളും അധ്യാപകന്റെ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞതായി പോലീസ് അറിയിച്ചു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എസ്പി അറിയിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് എസ്പി ഡോ. ബി.ടി. കവിത മാധ്യമങ്ങളോട് പ്രതികരിച്ചു.
SUMMARY: POCSO case filed against teacher who abused differently-abled children for years

WEB DESK

Recent Posts

പാക് തീവ്രവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കി അമിത് ഷാ

ദർഭംഗ: വെടിയുണ്ടകള്‍ക്ക് പകരം പാക്കിസ്ഥാൻ പീരങ്കികളെ നേരിടേണ്ടിവരുമെന്ന് താക്കീതുമായി അമിത് ഷാ. പാക്കിസ്ഥാൻ ഭീകരർക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

18 minutes ago

ചരിത്രമെഴുതി ഇ​ന്ത്യ​ൻ വം​ശ​ജ​ൻ സൊ​ഹ്‌​റാ​ൻ മം​ദാ​നി; ന്യൂയോര്‍ക് മേയര്‍ തിരഞ്ഞെടുപ്പില്‍ മിന്നും ജയം

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി തിരഞ്ഞെടുപ്പിൽ ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ സൊഹ്‌റാൻ മംദാനിയ്ക്ക് വൻ വിജയം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും…

26 minutes ago

വയോധിക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍

ബെംഗളൂരു: തെക്കന്‍ ബെംഗളൂരുവിലെ ഉത്തരഹള്ളിയില്‍ വയോധികയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അശ്വത് നാരായണന്റെ ഭാര്യ ശ്രീലക്ഷ്മി (65) ആണ്…

27 minutes ago

ഒലയും ഊബറും മാറിനില്‍ക്കേണ്ടി വരുമോ?… പുത്തന്‍ മോഡല്‍ ടാക്സി സര്‍വീസുമായി ഇന്ത്യ

ന്യൂഡല്‍ഹി: സ്വകാര്യ ടാക്സി കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തികൊണ്ട് ഇന്ത്യയിലെ സഹകരണമേഖലയില്‍ നിന്ന് പുതിയ ചുവടുവെയ്പ്പ് ഉണ്ടായിരിക്കുകയാണ്. ഭാരത് ടാക്സി എന്ന…

1 hour ago

ഭൂമിക്ക് നഷ്ടപരിഹാരം ലഭിച്ചില്ല; തീ കൊളുത്തി കര്‍ഷകന്റെ ആത്മഹത്യ ശ്രമം

ബെംഗളൂരു: സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടര്‍ന്ന് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് സമീപം തീ കൊളുത്തി കര്‍ഷകന്റെ ആത്മഹത്യ…

1 hour ago

ബിഹാര്‍ തിരഞ്ഞെടുപ്പ്: അതിഥിത്തൊഴിലാളികള്‍ക്ക് അവധി നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം

ബെംഗളൂരു: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തെ അതിഥിത്തൊഴിലാളികള്‍ക്ക് അവധി നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം. നവംബര്‍ 6, 11 തീയതികളില്‍…

2 hours ago