ബെംഗളൂരു: മലയാള കവിത, കാലാനുസൃതമായി ഭാഷയുടെ മാറ്റങ്ങളെയും, സാമൂഹ്യ-സാംസ്കാരിക പ്രവണതകളെയും, രാഷ്ട്രീയ-ആത്മീയമായ അനുഭവങ്ങളെയും ഉൾക്കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് കവിയും പ്രഭാഷകനുമായ ഡോ. സോമൻ കടലൂർ. സർഗധാര സാംസ്ക്കാരിക സമിതി കേരളസമാജം നോർത്ത് വെസ്റ്റ് ഹാളിൽ സംഘടിപ്പിച്ച കാവ്യയാനം പരിപാടിയിൽ ‘പുതുകവിതയുടെ ഭാവുകത്വം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളിൽ കവിതയ്ക്ക് പുതിയ വഴിത്തിരിവുകൾ ഉണ്ടായിട്ടുണ്ട്. പഴയ കവിതകളിലെ കാവ്യോചിതമായ ഭാഷയ്ക്ക് പകരം സംസാരഭാഷയും സാദൃശ്യമുള്ള ലളിതമായ ഭാഷയും കവിതയിൽ വ്യാപകമായി. പഴയ വ്യാഖ്യാനങ്ങൾക്ക് പുതിയ വ്യാഖ്യാനങ്ങൾ നിലവിൽ വന്നു. കാച്ചിക്കുറുക്കിയ വാക്കുകളിൽ വലിയ ആശയലോകത്തെ അടയാളപ്പെടുത്തുന്നു. യാഥാർത്ഥ്യത്തെ സൂക്ഷ്മമായി ലളിതമായി ആവിഷ്ക്കരിക്കുന്നു. ഇന്ന് കവിതയിൽ ആഹ്വാനങ്ങളില്ല. ചുരുക്കെഴുത്തിൻ്റെ സൗന്ദര്യശാസ്ത്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡണ്ട് ഇന്ദിരാ ബാലൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിത ചന്ദ്രോത്ത് സ്വാഗതം പറഞ്ഞു. എഴുത്തുകാരൻ സുധാകരൻ രാമന്തളി ആശംസ പ്രസംഗം നടത്തി. തുടർന്ന് നടന്ന സർഗസംവാദത്തിൽ കവികളായ രമ പ്രസന്ന പിഷാരടി, സിന, അർച്ചന സുനിൽ, വിന്നി, ജയശ്രീ പ്രകാശ്, ബിന്ദു പി മേനോൻ, ശ്രീലത ഉണ്ണി, രതിസുരേഷ് എന്നിവർ പങ്കെടുത്തു വിഷ്ണുമംഗലം കുമാർ, കൃഷ്ണപ്രസാദ്, ശ്രീജേഷ്, കൃഷ്ണകുമാർ, വി.കെ. വിജയൻ, മനോജ്, നന്ദകുമാർ വാരിയർ, ആർ. ബാലൻ എന്നിവർ സംസാരിച്ചു. മലയാളം മിഷൻ വിദ്യാർത്ഥിനികളായ അക്ഷര ഒ, ഐക്യ, ശ്രദ്ധദീപക്, നക്ഷത്രഹാര, നന്ദന എന്നിവർ കവിതകൾ ആലപിച്ചു. ജോയിൻ്റ് സെക്രട്ടറി പി.എൽ. പ്രസാദ് നന്ദി പറഞ്ഞു.
SUMMARY: Poetry festival Sargadhara Cultural Committee
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ന്യൂഡൽഹിയിലെത്തി. വ്യാഴാഴ്ച…
ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് വീണു മരിച്ചു കെ.ജി ഹള്ളിയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ രണ്ടാം വര്‍ഷ…
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങള്‍ ക്രെയിന്‍…
കാസറഗോഡ്: ഹോസ്ദുര്‍ഗ് കോടതി ജഡ്ജിയും കോടതി പരിസരത്ത് സജ്ജമായിരുന്ന പോലീസ് സന്നാഹവും മടങ്ങിയതോടെ ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ…
ബെംഗളൂരു: കോട്ടയം മുണ്ടക്കയം അറത്തില്‍ വീട്ടില്‍ റോയ് ജോസ് (66) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ വാരണാസി മെയിൻ റോഡ്,…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിനായുള്ള ആറാമത്തെ ട്രെയിൻസെറ്റിലെ ആറ് കോച്ചുകളും ബെംഗളൂരുവിൽ എത്തി. പശ്ചിമ ബംഗാളിലെ ടിറ്റാഗഡ് റെയിൽ…