തിരുവനന്തപുരം: ബാലരാമപുരത്ത് കുട്ടിയെ കിണറ്റില്‍ എറിഞ്ഞുകൊന്ന കേസില്‍ കുറ്റപത്രം സമർപ്പിച്ചു. രണ്ടു പ്രതികളാണ് ഉള്ളത്. അമ്മാവൻ ഹരികുമാർ ഒന്നാം പ്രതിയും അമ്മ ശ്രീതു രണ്ടാം പ്രതിയുമാണ്. നെയ്യാറ്റിൻകര കോടതിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. കുഞ്ഞിന്റെ അമ്മ ശ്രീതുവിനെതിരെ ജോലി തട്ടിപ്പിന് പോലീസ് കേസെടുത്തിരുന്നു. BNS 316 (2), 318 (4), 336 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
ദേവസ്വം ബോർഡില്‍ ഉന്നത ഉദ്യോഗസ്ഥ എന്ന് പറഞ്ഞ് പണം തട്ടിയതായി മൂന്ന് പേരില്‍ നിന്ന് പരാതി ലഭിച്ചതായി പോലീസ് വ്യക്തമാക്കിയിരുന്നു. ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞുകൊന്ന കേസില്‍ അറസ്റ്റിലായ അമ്മ ശ്രീതുവിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. തമിഴ്നാട്ടില്‍ നിന്ന് ബാലരാമപുരം പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞത് ശ്രീതുവിൻ്റെ അറിവോടെയാണെന്ന ഒന്നാം പ്രതി സഹോദരൻ ഹരികുമാറിൻ്റെ മൊഴിയാണ് ശ്രീതുവിനെ കുടുക്കിയത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം. ബാലരാമപുരത്തെ ജിത്ത്-ശ്രുതി ദമ്ബതികളുടെ മകള്‍ രണ്ടുവയസ്സുകാരിയായ ദേവേന്ദുവിനെ വീട്ടില്‍നിന്ന് കാണാതായെന്ന വാർത്തയാണ് ആദ്യം പുറത്ത് വന്നത്.
പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് അരിച്ച് പെറുക്കിയെങ്കിലും ഒന്നും കണ്ടത്താൻ സാധിച്ചിരുന്നില്ല. പിന്നീടാണ് കുഞ്ഞിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഇന്ന് പുലർച്ചെയാണ് കാണാതായത്.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ഹരികുമാറിന്റെയും ശ്രീതുവിന്റെയും വാട്‌സാപ്പ് ചാറ്റുകളടക്കം പരിശോധിച്ചതില്‍ നിന്നാണ് ഇരുവരും തമ്മിലുണ്ടായിരുന്ന ബദ്ധവും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളും പോലീസിന് വ്യക്തമായത്.
SUMMARY: Police file chargesheet in Balaramapuram case of killing of two-year-old girl by throwing her into a well
ചെന്നൈ: തമിഴ്നാട്ടിലെ രാമനാഥപുരത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച കാറിൽ മറ്റൊരു കാറിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ആന്ധ്രയിൽ നിന്നുള്ളവരാണ് അപകടത്തിൽ…
ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) ബെസ്കോമും അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഡിസംബർ 6 ശനിയാഴ്ചയും 7…
ബെംഗളൂരു: എല്ലാ വർഷവും സെപ്റ്റംബർ 13 ന് വനിതാ ജീവനക്കാരുടെ ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ വനിതാ ജീവനക്കാരുടെ…
ബെംഗളൂരു: ബാംഗ്ലൂർ ലിറ്ററേച്ചര്‍ ഫെസ്റ്റ് ഇന്നും നാളെയുമായി ഫ്രീഡം പാര്‍ക്കില്‍ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടിയിൽ ബാനു മുഷ്താഖ്,…
ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയില്‍ 1.75 കോടിയുടെ രക്തചന്ദനം പിടികൂടിയതായി സിറ്റി പോലീസ് കമ്മിഷണർ സീമന്ദ് കുമാർ…
ന്യൂഡൽഹി: ഇന്‍ഡിഗോ പ്രതിസന്ധിയില്‍ വലഞ്ഞിരിക്കുകയാണ് രാജ്യത്തെ വിമാന യാത്രക്കാര്‍. ഇൻഡിഗോ വിമാന പ്രതിസന്ധി ഇന്നും തുടരും. സർവീസുകൾ ഇന്നും മുടങ്ങുമെന്ന്…