ബെംഗളൂരു: ബെംഗളൂരുവില്‍ റാപ്പിഡോ യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ച ബൈക്ക് ടാക്സി ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. ടാക്സി ഡ്രൈവർ ലോകേഷിനെതിരെയാണ് യുവതിയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്.
ചർച്ച് സ്ട്രീറ്റിൽ നിന്ന് യുവതി തന്റെ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. യാത്രയ്ക്കിടെ തുടകളിലും കാലുകളിലും പലതവണ സ്പര്‍ശിച്ചെന്നാണ് യുവതി പരാതി നല്‍കിയത്. ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ കേട്ടില്ലെന്നും വീണ്ടും തന്‍റെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. യാത്രയിലുടനീളം ഇയാള്‍ ഇത് തുടരുകയായിരുന്നു. ഡ്രൈവർ മോശമായി പെരുമാറുന്നത് യുവതി മൊബൈലിൽ റെക്കോർഡ് ചെയ്യുകയും പിന്നീട് പോലീസിൽ പരാതി നൽകുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് വിൽസൺ ഗാർഡൻ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പെട്ടെന്ന് ഇങ്ങനെയുണ്ടായപ്പോൾ പേടിച്ചു പോയെന്നും നിർത്താൻ പറഞ്ഞപ്പോൾ നിർത്തിയില്ലെന്നും യുവതി സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. സ്ഥലപരിചയമില്ലാത്തതിനാൽ ബൈക്ക് നിർത്താൻ ആവശ്യപ്പെടാൻ യുവതിക്ക് കഴിഞ്ഞിരുന്നില്ല. റാപ്പിഡോ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നും, ഇത്തരം സംഭവങ്ങൾ ബൈക്ക് ടാക്സികൾ ഉപയോഗിക്കേണ്ടി വരുന്ന വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നുണ്ടെന്നും യുവതി പറയുന്നു.
SUMMARY: Police files case against Rapido driver for abusing female passenger in Bengaluru
കോഴിക്കോട്: അരീക്കോട് സ്വദേശിയും ഇടത് സെെബറിടങ്ങളിലെ സജീവ സാന്നിധ്യവും, യൂടൂബറുമായ അബു അരീക്കോടിനെ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി മര്‍ക്കസ്…
പാലക്കാട്: തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസ്സിൽ യാത്രക്കാരന്റെ ദേഹത്ത് പാൻട്രി ജീവനക്കാരൻ തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ പ്രതി…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിംഗ് സാമൂഹിക സേവന പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാരിതര സംഘടനയായ സിങ്ങസാന്ദ്രയിലെ ഗൂഞ്ച് സന്ദർശിച്ച്…
കൊച്ചി: എറണാകുളം സൗത്ത്-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടന സർവീസിൽ സ്കൂൾ വിദ്യാർഥികൾ ആർ.എസ്.എസിന്റെ ഗണഗീതം പാടുന്ന വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ…
ബെംഗളൂരു: ബെംഗളൂരുവിലെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർടിഒഎസ്) കർണാടക ലോകായുക്ത ഒരേസമയം നടത്തിയ റെയ്ഡുകളിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.…
ബെംഗളൂരു: നായര്‍ സേവ സംഘ് കർണാടക കെആർ പുരം കരയോഗം സ്നേഹ സംഗമം നാളെ രാവിലെ 9 മണിമുതൽ രാമമൂർത്തി…