കന്നഡ ഭാഷക്കെതിരായ പരാമർശം; ഗായകൻ സോനു നിഗത്തിനെതിരെ കേസെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന സംഗീത പരിപാടിക്കിടെ ഗായകൻ സോനു നിഗം കന്നഡ ഭാഷക്കെതിരെ നടത്തിയ പരാമർശത്തിൽ പോലീസ് കേസെടുത്തു. കർണാടക രക്ഷണ വേദികയുടെ പരാതിയിലാണ് പോലീസ് നടപടി. കന്നഡ ഗാനം ആലപിക്കാൻ കാണികൾ തുടർച്ചയായി ആവശ്യപ്പെട്ടതോടെ ഗായകൻ പ്രകോപിതനായി നടത്തിയ പരാമർശമാണ് വിവാദമായത്.

ഏപ്രിൽ 25ന്, ആവലഹള്ളിയിലെ ഈസ്റ്റ് പോയിന്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. സോനു നിഗം ​പരിപാടി ​അവതരിപ്പിക്കുന്നതിനിടെ, കാണികൾ തുടർച്ചയായി കന്നഡ ഗാനം ആലപിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ കന്നഡ ഗാനങ്ങള്‍ പാടാന്‍ ഇഷ്ടമാണ് എന്നും, കര്‍ണാടകയിലെ ജനങ്ങളെ ബഹുമാനിക്കുന്നു എന്നും സോനു പറഞ്ഞു. തന്റെ ജീവിതത്തില്‍ ഞാന്‍ പാടിയ ഏറ്റവും മികച്ച ഗാനങ്ങൾ കന്നഡയിലാണ്. നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പ് ഞാന്‍ കന്നഡ ഗാനങ്ങള്‍ പാടിത്തുടങ്ങിയതാണ്. കാണികളിൽ ചിലർ ചെയ്തത് ഇഷ്ടപ്പെട്ടില്ല. അവർ തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു. കന്നഡ, കന്നഡ എന്ന് വിളിച്ചു പറയുകയാണ് ചെയ്തത്. പഹൽഗാം ആക്രമണം പോലുള്ള സംഭവങ്ങൾക്ക് കാരണം ഈ മനോഭാവമാണ്. എന്നായിരുന്നു ഗായകന്റെ പരാമർശം.

പഹൽഗാം പരാമർശം, കന്നഡ ഭാഷയെ കുറിച്ചുള്ള നടന്റെ പ്രസ്താവനയും കർണാടക സ്വദേശികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും ഭാഷാ വിഭാഗങ്ങൾക്കിടയിൽ സംഘർഷത്തിന് കാരണമാകുമെന്നും കുട്ടിയാണ് കർണാടക രക്ഷണ വേദിക ബെംഗളൂരു ജില്ലാ യൂണിറ്റിന്റെ പ്രസിഡന്റ് എ. ധർമ്മരാജ് പോലീസിൽ പരാതി നൽകിയത്.

TAGS: BENGALURU | SONU NIGAM
SUMMARY: Singer sonu Nigam booked on controversial remark against kannada

Savre Digital

Recent Posts

മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ന്യൂഡൽഹി: മഹാരാഷ്ട്ര ​ഗവർണർ സി പി രാധാകൃഷ്ണൻ എൻ‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…

24 minutes ago

ന്യൂയോര്‍ക്ക് സിറ്റിയില്‍ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…

32 minutes ago

യാത്രക്കാരുടെ തിരക്ക്; മെട്രോ യെല്ലോ ലൈൻ സർവീസ് തിങ്കളാഴ്ച രാവിലെ 5 ന് ആരംഭിക്കും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈൻ സർവീസുകൾ തിങ്കളാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ…

1 hour ago

ചിങ്ങം ഒന്ന്; കൈരളീ കലാസമിതി വനിതാ വിഭാഗം പുതുവത്സര പിറവി ആഘോഷിച്ചു

ബെംഗളൂരു: കൈരളീ കലാസമിതി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് പുതുവത്സര പിറവിയോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 30…

2 hours ago

റിട്ടയേര്‍ഡ് എസ്‌ഐ ലോഡ്ജില്‍ മരിച്ച നിലയില്‍

കോട്ടയം: പാലാ മുത്തോലിയില്‍ റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലിയന്നൂര്‍ തെക്കേല്‍ ടി.ജി. സുരേന്ദ്രന്‍ (61) ആണ്…

2 hours ago

‘വോട്ടർ അധികാർ’ യാത്രയ്ക്ക് തുടക്കമായി; ഇത് ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമെന്ന് രാഹുല്‍ഗാന്ധി

സസാറാം (ബിഹാര്‍): വോട്ടർപട്ടികയില്‍ ക്രമക്കേടുകൾ കണ്ടെത്തിയതായി ആരോപിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി നടത്തുന്ന 1300 കിലോമീറ്റര്‍ 'വോട്ടർ അധികാര്‍' യാത്രയ്ക്ക്…

2 hours ago