ബെംഗളൂരു: ബെംഗളൂരുവിൽ നിശാപാർട്ടി നടത്തിയതിനെ തുടർന്ന് അറസ്റ്റിലായവരിൽ 75 പേർക്കെതിരെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഈ വർഷം മെയിലാണ് ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ ഫാംഹൗസിൽ നിശാപാർട്ടി നടന്നത്. പാർട്ടിയിൽ പങ്കെടുത്ത 100ലധികം പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഇവരിൽ 80ലധികം പേരെ പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിൽ 75 പേരുടെ പേരുകളാണ് പോലീസ് കുറ്റപത്രത്തിൽ നൽകിയിരിക്കുന്നത്.
ആന്ധ്രാപ്രദേശിൽ നിന്നുള്ള ഡിജെകളും തെലുങ്ക് നടി ഹേമയും ഉൾപ്പെടെ 100 ഓളം പേരാണ് പാർട്ടിയിൽ പങ്കെടുത്തത്. ഇവരുടെ രക്ത രക്ത സാമ്പിളുകളിൽ മയക്കുമരുന്നിൻ്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ഇവരെയും സിസിബി അറസ്റ്റ് ചെയ്തിരുന്നു.
ജന്മദിനാഘോഷം എന്നുപറഞ്ഞ് ഹൈദരാബാദ് സ്വദേശി വാസുവാണ് പാർട്ടി സംഘടിപ്പിച്ചത്. പുലർച്ചെ മൂന്നോടെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസിന്റെ നർകോട്ടിക്സ് വിഭാഗം നടത്തിയ റെയ്ഡിൽ 17 എം.ഡി.എം.എ. ഗുളികകളും കൊക്കെയ്നും പിടിച്ചെടുത്തിരുന്നു.
TAGS: BENGALURU | RAVE PARTY
SUMMARY: Police file chargesheet against 75 people in Electronics City farmhouse rave party case
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…