ബെംഗളൂരു: കുടകിൽ തോട്ടം ഉടമ കണ്ണൂര്‍ സ്വദേശി പ്രദീപനെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് കര്‍ണാടക സ്വദേശികളെ പോലീസ് അറസ്റ്റു ചെയ്തു. കുടക് മുഗുതഗേരി സ്വദേശി എൻ.എസ്. അനിൽ (25), അബ്ബുരുകട്ടെ സ്വദേശി ദീപക് (21), നെരുഗലലെ സ്വദേശി സ്റ്റീഫൻ ഡിസൂസ (26), ഹിത്തലമ്മകി സ്വദേശി എച്ച്.എം. കാർത്തിക് (27), നല്ലൂരു സ്വദേശി പി.എസ്. ഹരീഷ് (29) എന്നിവരെയാണ് അറസ്റ്റുചെയ്തത്
പ്രതികളിൽനിന്ന് 13 ലക്ഷം രൂപയും രണ്ട് ബൈക്കും രണ്ട് മൊബൈൽ ഫോണും പ്രദീപിന്റെ ഫോണും സ്വത്തിന്റെ രേഖകളും കണ്ടെടുത്തതായും കുടക് ജില്ലാ പോലീസ് മേധാവി കെ. രാമരാജൻ അറിയിച്ചു.
പ്രദീപിന്റെ സ്വത്ത് തട്ടിയെടുക്കാൻ അനിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. അനിലിന്റെ സാമ്പത്തികസ്ഥിതി മോശമായതിനാൽ കാമുകിയുടെ വീട്ടുകാർ ഇയാളുമായുള്ള വിവാഹാലോചന നിരസിച്ചിരുന്നു. കാപ്പിത്തോട്ടത്തിലെ വീട്ടിൽ പ്രദീപിനെ കയറുകൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
കണ്ണൂരിലെ കൊയിലി ആശുപത്രി സ്ഥാപകൻ പരേതനായ കൊയിലി ഭാസ്കരന്റെ മകൻ പ്രദീപ് (49) ഏപ്രിൽ 23-നാണ് കുടകിലെ ബി. ഷെട്ടിഗെരി ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രദീപിന് കുടകിലെ ശ്രീമംഗല ഷെട്ടിഗിരിയിൽ 32 ഏക്കർ കാപ്പിത്തോട്ടമുണ്ട്. ഇത് വിൽപ്പനയ്ക്കുള്ള ശ്രമം നടത്തുന്നതിനിടെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. വർഷങ്ങളായി വീരാജ്‌പേട്ട കേന്ദ്രീകരിച്ച് കൃഷിയുമായി കഴിയുകയാണ് പ്രദീപ്.
<BR>
TAGS : KODAGU | MURDER CASE
SUMMARY : Police have arrested five Karnataka natives in connection with the murder of a Malayali plantation owner in Kodagu.
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…