LATEST NEWS

വഞ്ചനാക്കേസ്; നടൻ ബാബുരാജിന് പോലീസിന്റെ നോട്ടീസ്

അടിമാലി: വഞ്ചനാകേസില്‍ നടൻ ബാബുരാജിന് പോലീസിന്റെ നോട്ടീസ്. യുകെ മലയാളികളില്‍ നിന്ന് പണം കൈപ്പറ്റി കബളിപ്പിച്ചുവെന്ന പരാതിയില്‍ ബാബുരാജിന്റെ നേതൃത്വത്തിലുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിനെതിരെയാണ് കേസ്. അടിമാലി പോലീസാണ് കേസെടുത്തിരിക്കുന്നത്. പോലീസ് കൈപ്പറ്റാതെ മടങ്ങിയതോടെ പോലീസ് ബാബുരാജിനെ നേരിട്ട് ബന്ധപ്പെട്ടു.

സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലാണെന്നും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ബാബുരാജ് പറഞ്ഞു. താരസംഘടനയായ അമ്മയുടെ എക്സ്ക്യൂട്ടീവ് അംഗങ്ങളുടെ തിര‍ഞ്ഞെടുപ്പില്‍ ബാബുരാജ് മത്സരിക്കുന്ന സാഹചര്യത്തിലാണ് പുതിയ കേസ് പുറത്തുവരുന്നത്.

SUMMARY: Police notice to actor Baburaj in cheating case

NEWS BUREAU

Recent Posts

2025ലെ ബുക് ബ്രഹ്മ സാഹിത്യപുരസ്കാരം കെ.ആർ. മീരയ്ക്ക്

ബെംഗളൂരു: 2025-ലെ ബുക് ബ്രഹ്‌മ സാഹിത്യപുരസ്‌കാരത്തിന് എഴുത്തുകാരി കെ.ആര്‍. മീര അര്‍ഹയായി. രണ്ട് ലക്ഷംരൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ദക്ഷിണേന്ത്യന്‍…

51 minutes ago

വി.എസിനെ സോഷ്യൽമീഡിയയിലൂടെ അധിക്ഷേപിച്ച അധ്യാപകന് സസ്പെന്‍ഷൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്.​ അച്യുതാനന്ദനെതിരെ സോഷ്യൽമീഡിയയിലൂടെ ​മോശം പരാമർശം നടത്തിയ അധ്യാപക​ന്​ സസ്​പെൻഷൻ. ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്​സ്​…

59 minutes ago

രണ്ട് സ്ത്രീകളെ കാണാതായ കേസ്; പ്രതിയുടെ വീട്ടുവളപ്പില്‍ മൃതദേഹ അവശിഷ്ടങ്ങള്‍

ആലപ്പുഴ: രണ്ട് സ്ത്രീകളെ കാണാതായ കേസിലെ പ്രതിയുടെ വീട്ടുവളപ്പില്‍ നിന്ന് കിട്ടിയത് 50 വയസിന് മുകളില്‍ പ്രായമുള്ള വ്യക്തിയുടെ അസ്ഥികള്‍.…

2 hours ago

ബെംഗളൂരു കലാശിപാളയ ബസ് സ്റ്റാൻഡിലെ സ്ഫോടകവസ്തുക്കൾ ; 3 പേർ അറസ്റ്റിൽ

ബെംഗളൂരു: കലാശിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിൽ ജലാറ്റിൻ സ്റ്റിക്ക് ഉൾപ്പെടെ സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവത്തിൽ 3 പേർ അറസ്റ്റിൽ.…

3 hours ago

മാത്യു കുഴല്‍നാടൻ എംഎല്‍എക്കെതിരെ ഇ.ഡി അന്വേഷണം

കൊച്ചി: മാത്യു കുഴല്‍നാടൻ എംഎല്‍എക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ ഇ ഡി. ചിന്നക്കന്നാല്‍ റിസോർട്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് അന്വേഷണം. ചോദ്യം…

4 hours ago

വൈദ്യുതി പോസ്റ്റ് ഇടിഞ്ഞ് വീണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു

കോട്ടയം: മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്സ് ഓഫീസിലെ ഹോം ഗാര്‍ഡായ മുണ്ടക്കയം…

4 hours ago