ബെംഗളൂരു: സ്പോർട്സ് ക്വാട്ടയിൽ നിയമനം ഉറപ്പാക്കാൻ വ്യാജ മാർക്ക് കാർഡ് നൽകിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ഭാരതി നഗർ സ്റ്റേഷനിലെ പോലീസ് കോൺസ്റ്റബിളായി ജോലി ചെയ്യുന്ന പൈഗംബർ നദാഫിനെതിരെയാണ് വിധാന സൗധ പോലീസ് കേസെടുത്തത്.
2021ലാണ് സ്പോർട്സ് ക്വാട്ടയിൽ നദാഫ് ജോലിക്കായി തിരഞ്ഞെടുക്കപ്പെട്ടത്. സ്പോർട്സ് ക്വാട്ടയ്ക്ക് കീഴിലുള്ള പോലീസ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് 2024 ജൂലൈയിൽ അദ്ദേഹത്തെ വീണ്ടും പരിഗണിച്ചു. മൈസൂരു സർവകലാശാലയുടെ ബാച്ചിലർ ഓഫ് ആർട്സ് (ബിഎ) മാർക്ക് കാർഡുകളാണ് നദാഫ് റിക്രൂട്ട്മെന്റിനിടെ നൽകിയിരുന്നത്.
സർട്ടിഫിക്കറ്റ് പരിശോധനക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ വെരിഫിക്കേഷന് വേണ്ടി സർവകലാശാലയെ ബന്ധപ്പെട്ടതോടെയാണ് വിവരം പുറത്തുവന്നത്. കോൺസ്റ്റബിളിന് എങ്ങനെ വ്യാജ സർട്ടിഫിക്കറ്റ് ലഭിച്ചെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
TAGS: BENGALURU | JOB FRUAD
SUMMARY: Police Officer booked over producing fake marklist for job
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ ചാവേർ സ്ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…