മൈസൂരു: മൈസൂരുവില്‍ റേവ് പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്. മൈസൂരു യെഡഹള്ളി മീനാക്ഷിപുരയിലെ സ്വകാര്യ ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് പോലീസ് റെയ്ഡ് നടത്തിയത്. പാര്‍ട്ടിയില്‍ പങ്കെടുത്ത 56 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ 7 പേര് യുവതികളാണ്. നിരവധി വാഹനങ്ങളും പിടിച്ചെടുത്തു.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്. പരിശോധനക്കിടെ 15-ഓളം പേരെ അബോധാവസ്ഥയില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. അതേസമയം പാര്‍ട്ടിയില്‍ രാസലഹരിയില്‍ കണ്ടെടുത്തതായി സ്ഥിരീകരണമില്ല. കസ്റ്റഡിയിലെടുത്തവരെല്ലാം പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കസ്റ്റഡിയിലെടുത്തവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചതായും ഇതിന്റെ ഫലം വരുന്നതിന് അനുസരിച്ച് തുടര്‍നടപടികളിലേക്ക് കടക്കുമെന്നും പോലീസ് പറഞ്ഞു. രാസലഹരി കണ്ടെടുത്തിട്ടില്ലെന്ന് മൈസൂരൂ എസ്പി വിഷ്ണുവര്‍ധനും പറഞ്ഞു.
പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ രക്തസാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. വിശദമായ പരിശോധനക്കായി ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘം സ്ഥലത്തെത്തിയി ട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും എസ്പി പറഞ്ഞു. റേവ് പാര്‍ട്ടിയില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും പറഞ്ഞു. സംഭവത്തില്‍ പോലീസ് കൃത്യമായ അന്വേഷണം നടത്തി. ആവശ്യമായ നടപടിയെടുക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
<br>
TAGS : MYSURU | ARRESTED | RAVE PARTY
SUMMARY : Police raid during rave party in Mysuru; 56 people including young women are in custody
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം വന്‍ ആഘോഷമാക്കാനൊരുങ്ങി ബിജെപി കേന്ദ്രനേതൃത്വം. ഈ മാസം 17-നാണ് മോദിയുടെ ജന്മദിനം.…
ബെംഗളൂരു: തിരുവല്ല നെടുമ്പ്രം ആഴാത്തേരിൽ വീട്ടില്‍ എൻ രാജപ്പൻ (74) ബെംഗളൂരുവില്‍ അന്തരിച്ചു. മത്തിക്കരെ രാമയ്യ കോളേജിന് സമീപത്തെ വീട്ടിലായിരുന്നു…
ഹൊസൂര്‍:ഹൊസൂരിൽ നടന്ന ടിഎൻ റൈസിങ് നിക്ഷേപക സംഗമത്തിൽ 26,000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള 53 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. തമിഴ്നാട്ടിനെ 2030-ഓടെ…
ബെംഗളൂരു : ഡിആർഡിഒയിലെ മലയാളികളുടെ ഓണാഘോഷം ഒക്ടോബർ 25, 26 തീയതികളിൽ സി.വി. രാമൻനഗർ ഡിആർഡിഒ കമ്യൂണിറ്റി ഹാളിൽ നടക്കും.…
ബെംഗളൂരു : കർണാടകത്തിലെ കലബുറഗിയിൽ വ്യാഴാഴ്ച ഭൂചലനം അനുഭവപ്പെട്ടു. റിക്ടർസ്കെയിലിൽ 2.3 മാഗ്നിറ്റ്യൂഡ് രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണുണ്ടായതെന്ന് കർണാടക നാച്വറൽ…
റായ്പൂർ: ഛത്തീസ്ഗഡ് ഗരിയബന്ദിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മനോജ് ഉൾപ്പെടെയുള്ള നേതാക്കളെയാണ് വധിച്ചത്. ഛത്തീസ്ഗഡ്…