Categories: KERALATOP NEWS

സിനിമയുടെ ഡിസ്ട്രിബ്യൂട്ടര്‍ എന്ന വ്യാജേന തട്ടിപ്പ്; 30 ലക്ഷം തട്ടിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ”വിരുന്ന്” എന്ന മലയാള സിനിമയുടെ തിയേറ്റര്‍ കളക്ഷനില്‍ നിന്ന് 30 ലക്ഷത്തിലധികം രൂപ ആള്‍മാറാട്ടം നടത്തി തട്ടിയെന്ന് ആരോപണം. പരാതിയില്‍ കൊല്ലം അഞ്ചല്‍ കോട്ടുക്കല്‍ സ്വദേശി ഷമീം മന്‍സിലില്‍ സുലൈമാന്‍ മകന്‍ ഷമീമിനെതിരെ കേസെടുത്തു.

നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ അര്‍ജുന്‍ സര്‍ജ, ഗിരീഷ് നെയ്യാര്‍, നിക്കി ഗല്‍റാണി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച്‌ ഗിരീഷ് നെയ്യാര്‍ നിര്‍മ്മിച്ച സിനിമയാണ് ‘വിരുന്ന്’. വിരുന്നിന്റെ ഡിസ്ട്രിബ്യൂട്ടര്‍ എന്ന വ്യാജേന തീയറ്ററുകാരെ തെറ്റിദ്ധരിപ്പിച്ചു ആള്‍മാറാട്ടം നടത്തിയാണ് 30 ലക്ഷത്തിലധികം രൂപ ഷമീം തട്ടിയെടുത്തതെന്നാണ് ആരോപണം. 72 ഫിലിംസ് എന്ന ഡിസ്ട്രിബ്യൂഷന്‍ സ്ഥാപനത്തിന്റെ ഓണര്‍ കൂടിയായ ഷമീം ഇതുപോലെ ഇതിനു മുമ്പും ഇത്തരം തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.

TAGS : LATEST NEWS
SUMMARY : Police register case against youth who cheated 30 lakhs by pretending to be a movie distributor

Savre Digital

Recent Posts

ദീപ്‌തി വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ

ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…

7 hours ago

ഇന്ത്യയുടെ അഗ്നി-5 മിസൈൽ പരീക്ഷണം വിജയം

ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ്‌ റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…

7 hours ago

അശ്ലീല സന്ദേശങ്ങള്‍ അയച്ചു; യുവ നേതാവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പുതുമുഖ നടി

കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…

8 hours ago

വാഹനാപകടം: റിയാദില്‍ മലയാളിയടക്കം നാല് പേര്‍ മരിച്ചു

റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…

8 hours ago

നടി ആര്യ ബാബു വിവാഹിതയായി; വിവാഹ ചിത്രങ്ങൾ പുറത്ത്

കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…

10 hours ago

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; അധ്യാപികയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച്‌ വിദ്യാര്‍‌ഥി

ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…

11 hours ago