ബെംഗളൂരു: കലബുറഗി മാശാലാ മഠത്തിലെ മരുളാരാധ്യ ശിവാചാര്യ സ്വാമിയുടെപേരിൽ പോലീസ് കേസെടുത്തു. പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസ്. മതവികാരം വ്രണപ്പെടുത്തുന്നതിനെതിരേയുള്ള ഭാരതീയ ന്യായസംഹിതയിലെ 299, 353-2 വകുപ്പുകൾ ചുമത്തിയാണ് സ്വാമിക്കെതിരേ കേസെടുത്തത്. ന്യൂനപക്ഷ വിഭാഗത്തിനെതിരേയായിരുന്നു പ്രസംഗം.
ഞായറാഴ്ച അഫ്‌സൽപൂരിലെ ബസവേശ്വര സർക്കിളിൽ ഹിന്ദു നാഗരിക വേദികെ വഖഫ് ബോർഡ് ഭൂമി ഏറ്റെടുക്കുന്നതിനെതിരേ വഖഫ് ഹഠാവോ, ദേശ് ബചാവോ പ്രതിഷേധപരിപാടിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് അഫ്‌സൽപുര പോലീസ് കേസെടുത്തത്. ഹിന്ദുയുവാക്കൾക്ക് പേന നൽകുന്നത് നിർത്തി പകരം വാൾ നൽകാൻ ആരംഭിക്കണമെന്ന് ആഹ്വാനംചെയ്തായിരുന്നു സ്വാമിയുടെ പ്രസംഗം. ‘അഫ്‌സൽപുരയിലെ യുവാക്കളെല്ലാം വീടുകളിൽ വാൾ സൂക്ഷിക്കുന്നെന്നും എതിർക്കുന്നവർക്കുനേരേ അത് പ്രയോഗിക്കുമെന്നും അവർ പറയുന്നു. നമുക്ക് നമ്മുടെ യുവാക്കൾക്ക് പേന നൽകുന്നതിനുപകരം വാൾ നൽകുന്നത് ആരംഭിക്കാം’ -പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
<BR>
TAGS : HATE SPEECH| CASE REGISTERED
SUMMARY : Police registered a case against Marularadhya Sivacharya Swami of Kalaburagi Mashala Mutt
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…