തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച വെഞ്ഞാറമൂട് കൊലപാതക പരമ്പരയുടെ കാരണം കണ്ടെത്താൻ പോലീസ്. സാമ്പത്തികപ്രതിസന്ധിയെ തുടർന്നുള്ള അനിശ്ചിതത്വമാണ് കുടുംബാംഗങ്ങളെ ഉൾപ്പെടെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് പ്രതി അഫ്നാന്‍ പോലീസിൽ നൽകിയ ആദ്യ മൊഴിയെന്നാണ് പ്രാഥമികവിവരം. എന്നാല്‍ ഇത് പോലീസ് വിശ്വസിച്ചിട്ടില്ല. വിവാഹം നിരസിച്ചതിലുള്ള പകയാണ് ക്രൂരകൃത്യത്തിനു യുവാവിനെ പ്രേരിപ്പിച്ചതെന്ന സൂചന ലഭിച്ചതിനാൽ അതു സംബന്ധിച്ച അന്വേഷണത്തിലാണ് പോലീസ്. അതേസമയം പ്രതി ലഹരിക്ക് അടിമയാണോ എന്ന കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്. അഫ്നാന്‍ പോലീസ് സ്റ്റേഷനിൽ ഹാജരായത് വിഷം കഴിച്ച നിലയിലാണ്. പോലീസ് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
മൂന്നിടങ്ങളിലായി അഞ്ചുപേരാണ് യുവാവിന്റെ ക്രൂരകൃത്യത്തില്‍ മരിച്ചത്. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
പേരുമല ‘സെല്‍മാസ്’ ല്‍ അഫ്നാന്‍ (23) ആണ് ബന്ധുക്കള്‍ ഉള്‍പ്പെടെ അഞ്ചുപേരെ ചുറ്റികകൊണ്ട് തലക്കടിച്ചും വെട്ടിയും കൊലപ്പെടുത്തിയത്. പ്രതിയുടെ സഹോദരൻ, പെൺസുഹൃത്ത്, പിതാവിന്റെ അമ്മ, ബന്ധുക്കളായ രണ്ട് പേർ എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഗുരുതര പരുക്കേറ്റ പ്രതിയുടെ മാതാവ് ചികിത്സയിലാണ്.
അഫ്നാന്റെ വീട്ടില്‍ വെച്ചാണ് സുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തിയത്. ഇവിടെ വെച്ചാണ് ഉമ്മയും ആക്രമണത്തിനിരയായത്. ശേഷം ഇവരുടെ മരണം ഉറപ്പാക്കാന്‍ വീട്ടിലെ ഗ്യാസ് സിലിന്‍ഡര്‍ തുറന്നുവിടുകയും ചെയ്തു.
വെഞ്ഞാറമ്മൂട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട അഫ്സാന്‍. താഴെ പാങ്ങോട് എലിച്ചുഴി പുത്തന്‍വീട്ടിലെത്തിയാണ് പിതൃമാതാവ് സല്‍മാബീവിയെ തലയ്ക്കടിച്ചു കൊന്നത്. ആദ്യം പിതൃസഹോദരന്റെ വീട്ടിലും പിന്നെ പിതൃമാതാവിന്റെ വീട്ടിലെത്തിയുമായിരുന്നു കൊല. പിന്നീട് സ്വന്തം വീട്ടിലെത്തി കൃത്യം നടത്തുകയും പോലീസ് സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു. അഫ്ഫാന്റെ ഉപ്പ റഹിം ഗള്‍ഫിലാണ്.
<BR>
TAGS : VENJARAMOODU MURDER | THIRUVANATHAPURAM
SUMMARY : Police to find out the reason behind the mass murder that shook the capital; Money or love?
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വെറും 10 മാസം കൊണ്ട് രണ്ട് പുതിയ റെക്കോർഡുകള്‍ സ്വന്തമാക്കി. വാണിജ്യ…
ന്യൂഡൽഹി: രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാല്‍. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വെച്ചാണ് നടൻ…
ബെംഗളൂരു: കർണാടകയിലെ ബെലഗാവി ജില്ലയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ട്രക്കിന് തീയിട്ടു. റായ്ബാഗിനടുത്തുള്ള ഐനാപൂരില്‍ ഇന്നലെയാണ് സംഭവം. ഇരുവിഭാഗത്തിനും…
തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ - ഡിസംബർ മാസങ്ങളില്‍ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക ഒരുവട്ടം കൂടി…
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുല്‍ഖർ സല്‍മാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡര്‍ വാഹനമാണ് സംഘം പിടിച്ചെടുത്തത്. നികുതി വെട്ടിച്ച്…
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ തുടങ്ങിയ…