LATEST NEWS

കേരളത്തിൽ പോളിയോ വിതരണം ഒക്ടോബർ 12 മുതൽ; 21 ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളി മരുന്ന് നൽകും

തിരുവനന്തപുരം : പോളിയോ വൈറസ് നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒക്ടോബര്‍ 12 ഞായറാഴ്ച്ച സംസ്ഥാനത്ത് നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം ഞായറാഴ്ച രാവിലെ 10ന് പത്തനംതിട്ട കോഴഞ്ചേരി ഗവ. ഹൈസ്കൂളിൽ മന്ത്രി നിർവഹിക്കും. 5 വയസിന് താഴെയുളള കുഞ്ഞുങ്ങൾക്കാണ് തുളളിമരുന്ന് നൽകുന്നത്. 5 വയസിന് താഴെയുളള 21,11,010 കുഞ്ഞുങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി തുളളിമരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നത്. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 22,383 ബൂത്തുകളാണ് പ്രവർത്തിക്കുക. 44,766 വോളണ്ടിയർമാർ ബൂത്ത്‌ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. എല്ലാ രക്ഷാകർത്താക്കളും 5 വയസുവരെയുളള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുളളിമരുന്ന് നൽകി പോളിയോ നിർമാർജ്ജന തീവ്രയജ്ഞത്തിൽ പങ്കാളികളാകണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍ 12ന് രാവിലെ 8 മുതൽ വെെകുന്നേരം 5 വരെ പ്രവർത്തിക്കും. ബസ് സ്റ്റാൻഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബോട്ടു ജെട്ടികൾ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍ വൈകിട്ട് 8 വരെ പ്രവർത്തിക്കും. അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകളും ഒക്ടോബർ 12,13,14 തിയതികളിൽ പ്രവർത്തിക്കും.

ഒക്ടോബർ 12ന് ബൂത്തുകളില്‍ തുളളിമരുന്ന് നൽകാൻ കഴിയാത്ത കുഞ്ഞുങ്ങൾക്ക് ഒക്ടോബർ 13, 14 തീയതികളിൽ വോളണ്ടിയർമാർ വീടുകളിൽ എത്തി തുള്ളിമരുന്ന് നല്‍കും. തദ്ദേശസ്വയംഭരണം, വനിതാ ശിശുവികസനം തുടങ്ങിയ വകുപ്പുകൾ, റോട്ടറി ഇന്റർനാഷണൽ, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിൽ 2000ന് ശേഷവും ഇന്ത്യയിൽ 2011നു ശേഷവും പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2014 മാർച്ചിൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോമുക്ത രാജ്യമായി പ്രഖ്യാപിച്ചുവെങ്കിലും നമ്മുടെ അയൽ രാജ്യങ്ങളിൽ പോളിയോ രോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ രോഗസാധ്യത ഒഴിവാക്കുന്നതിനായി 5വയസ്സിൽ താഴെയുളള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുളളിമരുന്ന് നൽകേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
SUMMARY: Polio Vaccine distribution in Kerala to start from October 12

NEWS DESK

Recent Posts

മുഖ്യമന്ത്രിക്കെതിരേ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരേ പോലീസ് കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സാമൂഹമാധ്യമത്തിൽ കൊലവിളി കമന്‍റിട്ട കന്യാസ്ത്രീക്കെതിരേ കേസെടുത്ത് പോലീസ്. അഭിഭാഷകനായ സുഭാഷ് തീക്കാടിന്‍റെ പരാതിയിൽ ടീന…

2 hours ago

കലബുറഗി​യിൽ വാ​ഹ​നാ​പ​ക​ടം; മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം മൂ​ന്ന് പേ​ർ മ​രി​ച്ചു

ബെംഗളൂരു: ക​ർ​ണാ​ട​ക​യി​ലെ കലബുറഗി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം മൂ​ന്ന് പേ​ർ മ​രി​ച്ചു. ക​ർ‌​ണാ​ട​ക സ്റ്റേ​റ്റ് മി​ന​റ​ൽ​സ് കോ​ർ​പ​റേ​ഷ​ൻ (കെഎസ്എംസില്‍)…

2 hours ago

രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധി, കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല: കെ സുധാകരന്‍ എം പി

തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് ശക്തമായ പിന്തുണയുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. രാഹുല്‍…

3 hours ago

‘പറന്നുയരാനൊരു ചിറക്’; നാടകം ശ്രദ്ധേയമായി

ബെംഗളൂരു: സംസ്ഥാന നാടക മത്സരത്തിൽ 5 അവാർഡുകളടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം 'പറന്നുയരാനൊരു ചിറക്' ബെംഗളൂരുവിൽ…

3 hours ago

ആകെ വൃത്തിഹീനം; പ​ന്ത​ള​ത്ത് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ ന​ട​ത്തു​ന്ന മൂ​ന്ന് ഹോ​ട്ട​ലു​ക​ൾ പൂ​ട്ടി​ച്ചു

പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്ത് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ ന​ട​ത്തു​ന്ന മൂ​ന്ന് ഹോ​ട്ട​ലു​ക​ൾ പൂ​ട്ടി​ച്ചു. ഭ​ക്ഷ്യ​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ക്കു​ന്ന​തി​നാ​യി ക​ണ്ടെ​ത്തി​യ​തി​നെ…

4 hours ago

ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം; ബി​എ​ൽ​ഒ​യെ സ്ഥാ​ന​ത്തു നി​ന്നു മാ​റ്റി

മലപ്പുറം: എസ്.ഐ.ആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ മുണ്ട് പൊക്കിക്കാണിച്ച ബി.എൽ.ഒക്കെതിരെ നടപടി. തൃപ്രങ്ങോട് പഞ്ചായത്തിലെ 38ാം നമ്പർ ബൂത്തിലെ…

4 hours ago