LATEST NEWS

ബെംഗളൂരുവിൽനിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: പൊങ്കൽ, മകരസംക്രാന്തി ആഘോഷങ്ങളോടനുബന്ധിച്ച യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ബെംഗളൂരു-കൊല്ലം, ബെംഗളൂരു-കണ്ണൂർ റൂട്ടുകളിലാണ് സർവീസുകൾ ഏര്‍പ്പെടുത്തിയത്. കണ്ണൂരിലേക്കുള്ള ആദ്യ സ്പെഷൽ ഇന്ന് പുറപ്പെടും. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.

ബെംഗളൂരു എസ്എംവിടി-കൊല്ലം ട്രെയിന്‍  (06219):
ജനുവരി 13-ന് രാത്രി 11-ന് എസ്എംവിടിയിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം വൈകീട്ട് നാലിന് കൊല്ലത്തെത്തും.

കൊല്ലം-ബെംഗളൂരു കന്റോൺമെന്റ് ട്രെയിന്‍ (06220):
ജനുവരി14-ന് വൈകീട്ട് 6.30-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 10.30-ന് കന്റോൺമെന്റ് സ്റ്റേഷനിൽ എത്തും.

ഇരുവശങ്ങളിലേക്കുമായി കെആർപുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലാണ് സ്റ്റോപ്. ഒരു എസി ഫസ്റ്റ് ക്ലാസ്, ഒരു എസി സെക്കൻഡ്, 3 എസി ത്രിടയർ, 8 സ്ലീപ്പർ, 3 ജനറൽ കോച്ചുകളുണ്ടാകും.

ബെംഗളൂരു കന്റോൺമെന്റ്-കണ്ണൂർ ട്രെയിന്‍  (06575
) : ജനുവരി 9 ന് വൈകീട്ട് 7.15-ന് കന്റോൺമെന്റിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 8.30-ന് കണ്ണൂരിലെത്തും.

കണ്ണൂർ- ബെംഗളൂരു കന്റോൺമെന്റ് ട്രെയിന്‍ (06576):  10-ന് രാവിലെ 11.30-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 4.10-ന് കന്റോൺമെന്റിലെത്തും.

ബെംഗളൂരു കന്റോൺമെന്റ്-കണ്ണൂർ ട്രെയിന്‍  (06577) ജനുവരി 13-ന്‌ വൈകീട്ട് അഞ്ചിന് കന്റോൺമെൻറിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.50-ന് കണ്ണൂരിലെത്തും.

കണ്ണൂർ-ബെംഗളൂരു കന്റോൺമെന്റ് ട്രെയിന്‍(06578) 14-ന് രാവിലെ 11.30-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 4.10-ന് കന്റോൺമെന്റിലെത്തും.

ഇരുവശങ്ങളിലേക്കുമായി കെആർപുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിലാണ് സ്റ്റോപ്. ഒരു എസി ടുടയർ, 4 എസി ത്രിടയർ, 8 സ്ലീപ്പർ, 6 ജനറൽ കോച്ചുകളുണ്ടാകും.

SUMMARY: Pongal, Makara Sankranti: Railways announces special trains from Bengaluru to Kannur and Kollam

NEWS DESK

Recent Posts

ഹിമാചൽപ്രദേശിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം

ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…

2 hours ago

മൈസൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ്‌ ഉടമയായിരുന്നു. ഭാര്യ: രാമപുരം…

2 hours ago

കു​ന്നം​കു​ള​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബിഎംഡബ്ല്യു കാ​റി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

തൃ​ശൂ​ർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്‍റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…

3 hours ago

തന്ത്രി കണ്ഠരര് രാജീവര് റിമാൻഡിൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റ‌ി​ലാ​യ ത​ന്ത്രി ക​ണ്ഠ‌​ര​ര് രാ​ജീ​വ​രെ റി​മാ​ൻ​ഡു ചെ​യ്തു. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. 14 ദി​വ​സ​ത്തേ​യ്ക്കാ​ണ്…

3 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…

4 hours ago