ബെംഗളൂരു: പൊങ്കൽ യാത്രാ തിരക്ക് കണക്കിലെടുത്ത് എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ ഇന്ന് പുറപ്പെടും. എറണാകുളം ജംഗ്ഷണിൽ നിന്ന് യശ്വന്ത്പുരത്തേക്കാണ് ട്രെയിൻ സർവീസ്. രാവിലെ 9.35ന് പുറപ്പെടുന്ന ട്രെയിൻ രാത്രി പത്ത് മണിയോടെ യശ്വന്തപുരത്ത് എത്തിച്ചേരും. 10 സ്റ്റോപ്പുകളുള്ള സ്പെഷ്യൽ ട്രെയിനിന് കേരളത്തിൽ ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുള്ളത്.
എറണാകുളത്ത് നിന്ന് പുറപ്പെട്ടാൽ ആലുവ 10.03, തൃശൂർ 10.58, പാലക്കാട് 12.30, പൊതനൂർ 01.40, തിരുപ്പൂർ 02.38, ഈറോഡ് 03.28, സേലം 04.30, ബംഗാർപേർട്ട് 07.23, കൃഷ്ണരാജപുരം 08.08, എസ്എംവിടി ബെംഗളൂരു 08.20 സ്റ്റേഷനുകൾ പിന്നിട്ട് രാത്രി 10ന് യശ്വന്ത്പുരിലെത്തും.
എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് ബെംഗളൂരുവിലേക്ക് സ്ലീപ്പർ ക്ലാസിന് 450 രൂപയും 3 എ ക്ലാസിന് 1120 രൂപയും, 2 എ ക്ലാസിന് 1740 രൂപയും, 1 എ ക്ലാസിന് 2675 രൂപയുമാണ് ടിക്കറ്റ് നിരക്ക്. തൃശൂരിൽ നിന്നാണ് ബെംഗളൂരുവിലേക്ക് യഥാക്രമം 415 , 1140, 1605, 2495 എന്നിങ്ങനെയാണ് നിരക്കുകൾ. എറണാകുളത്ത് നിന്ന് യശ്വന്ത്പുരത്തേക്ക് യഥാക്രമം ക്ലാസുകൾക്ക് 460, 1250, 1780, 2730 എന്നിങ്ങനെയാണ് നിരക്ക്.
TAGS: BENGALURU | KERALA | SPECIAL TRAIN
SUMMARY: Special train from ekm to BLr to start service today
ബെംഗളൂരു: ശബരിമലയിൽ നിന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി കടത്തിയ സ്വർണം പ്രത്യേക അന്വേഷണ സംഘം ബല്ലാരിയിൽ നിന്ന് കണ്ടെത്തി. ഇന്നലെ വൈകുന്നേരം…
ബെംഗളൂരു: അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു. മാണ്ഡ്യ കലേനഹള്ളിയിലെ ശ്വേത (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.…
ന്യൂഡല്‍ഹി: നവംബര്‍ ഒന്ന് മുതല്‍ കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ (എസ്ഐആര്‍) നടപടികള്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. പശ്ചിമ ബംഗാള്‍,…
ന്യൂഡല്‍ഹി: ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകുമെന്ന് സൂചന. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ പിന്‍ഗാമിയായി ജസ്റ്റിസ്…
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ബി.എസ്. യെദ്യൂരപ്പയുടെ പേരിലുള്ള പോക്സോ കേസ് തള്ളണമെന്ന ഹർജിയില്‍ കർണാടക…