ബെംഗളൂരു: പൂജ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു കന്റോൺമെന്റ്- എറണാകുളം ജംഗ്ഷന്‍ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. ഇരുവശത്തേക്കുമായി നാല് ട്രിപ്പുകളാണ് നടത്തുക. ട്രെയിന്‍ നമ്പര്‍ 06147 ഇന്ന് വൈകിട്ട് 6.20ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ടു. നാളെ രാവിലെ 8.10 ന് ട്രെയിന്‍ ബെംഗളൂരു കന്റോണ്‍മെന്റില്‍ എത്തിച്ചേരും.
ട്രെയിന്‍ നമ്പര്‍ 06148 ബെംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്ന് തിങ്കളാഴ്ച രാത്രി 10.10ന് തിരിച്ച് പുറപ്പെടും. അടുത്ത ദിവസം രാവിലെ 10 മണിക്ക് എറണാകുളം ജംഗ്ഷനില്‍ എത്തിച്ചേരും. ഒക്ടോബര്‍ 5-ാം തീയതി ഞായറാഴ്ചയും ഇതേ രീതിയില്‍ സര്‍വീസ് നടത്തപ്പെടും. പിന്നീട് ഒക്ടോബര്‍ 6-ാം തീയതി രാത്രി ട്രെയിന്‍ ബെംഗളൂരുവില്‍ നിന്നും എറണാകുളം ജംഗ്ഷനിലേക്ക് മടങ്ങും. കൃഷ്ണരാജപുരം, വൈറ്റ്ഫീൽഡ്, ബങ്കാരപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോഡനൂർ, പാലക്കാട്, തൃശ്ശൂര്‍, ആലുവ എന്നിവയാണ് ഇരുവശങ്ങളിലേക്കുമുള്ള സ്റ്റോപ്പുകള്‍.
SUMMARY: Pooja holiday; Bengaluru Cantonment- Ernakulam Special Train Allowed
ചെന്നൈ: കരൂരിൽ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 40 പേർ മരിക്കുകയും നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നില്‍ ഡി…
മലപ്പുറം: തേഞ്ഞിപ്പലം കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് സമീപം കോഹിനൂരില്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിടിച്ച് കുട്ടി മരിച്ചു. ഇസാന്‍…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം കെ.കെ.എസ് പൊന്നോണം 2025 ' ഒക്ടോബർ 12 ന് രാവിലെ 9 മണി മുതൽ…
മംഗളൂരു: പൂജ അവധി യാത്രാ തിരക്ക് കണക്കിലെടുത്ത് മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് സ്പെഷ്യൽ ട്രെയിൻ ഏർപ്പെടുത്തി സതേൺ റെയിൽവേ. മംഗളൂരുവിൽ…
ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി എയർപോർട്ടിനും നഗരത്തിലെ വിവിധ സ്കൂളുകള്‍ക്കും ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. ടെററൈസ് 111…
തിരുവനന്തപുരം: സിപിഎം പ്രാദേശിക നേതാവും വിഴിഞ്ഞം മുൻ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ സ്റ്റാൻലി ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍. മെഡിക്കല്‍ കോളജ്…