തിരുവനന്തപുരം: പൂജ അവധിയെ തുടര്‍ന്നുള്ള യാത്രാതിരക്ക് പരിഗണിച്ച് ചെന്നൈയില്‍ നിന്ന് കോട്ടയത്തേക്കും, മംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ. രണ്ട് ട്രെയിനുകളുടേയും ബുക്കിംഗ് ആരംഭിച്ചുവെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. പത്ത് ജനറല്‍, എട്ട് സ്ലീപ്പര്‍ കോച്ച് എന്നിവയാണ് ട്രെയിനിലുണ്ടാകുക.
ചെന്നൈ-കോട്ടയം- ചെന്നൈ -06195-06196
ഒക്ടോബര്‍ 10, 12 തീയതികളില്‍ ചെന്നൈയില്‍ നിന്ന് കോട്ടയത്തേക്കും(06195) 11, 13 തീയതികളില്‍ കോട്ടയത്ത് നിന്ന് തിരിച്ച് ചെന്നൈയിലേക്കും (06196) സര്‍വീസ് നടത്തും. രാത്രി 11.55ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്ക് 1.45ന് കോട്ടയത്ത് എത്തും.
വൈകുന്നേരം 4.45ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.20ന് ചെന്നൈയില്‍ തിരിച്ചെത്തും. കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുള്ളത്.
എറണാകുളം ജം.- മംഗളൂരു ജം.-എറണാകുളം ജം.-06155-06155
06155 എറണാകുളം ജംഗ്ഷന് മംഗളൂരു ജംഗ്ഷന് സ്പെഷ്യല്‍ എക്സ്പ്രസ് 10-ാം തീയതി ഉച്ചയ്ക്ക് 12.30 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 9 ന് മംഗളൂരുവില്‍ എത്തും. 11 ന് മംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് 1.50 തിന് പുറപ്പെട്ട് രാത്രി 9.25 ന് എറണാകുളത്തെത്തും. ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, കാസറഗോഡ്, മംഗളൂരു ജംഗ്ഷന് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
TAGS : SPECIAL TRAIN | RAILWAY
SUMMARY : Pooja holiday; Two special trains to Kerala
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…
ബെംഗളൂരു: നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന് മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…