Categories: ASSOCIATION NEWS

കെഎൻഎസ്എസ് ഇന്റർ കരയോഗം പൂക്കള മത്സരം

ബെംഗളൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ഇന്റര്‍ കരയോഗം പൂക്കള മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 17നു രാവിലെ 9.30ന് യെലഹങ്ക സാറ്റലൈറ്റ് ടൗണിലുള്ള ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനില്‍ പൂക്കള മത്സരം ആരംഭിക്കും. മത്സരത്തില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ നവംബര്‍ 14 വരെ ആണ്. പങ്കെടുക്കുന്ന ടീമുകള്‍ knssboard@gmail. Com എന്ന ഇമെയില്‍ വിലാസത്തിലോ ഫോണിലോ ബന്ധപെടുക. ഫോണ്‍ : 9880184310, 9448771531, 8123452967

അന്നേ ദിവസം കെ എന്‍ എസ് എസ് ജക്കൂര്‍ കരയോഗത്തിന്റെ കുടുംബസംഗമവും സംഘടിപ്പിക്കുന്നതാണ്. കരയോഗം പ്രസിഡന്റ് ശ്രീഹരിയുടെ അധ്യക്ഷതയില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി, ജനറല്‍ സെക്രട്ടറി ആര്‍ മനോഹര കുറുപ്പ്, ഖജാന്‍ജി മുരളീധര്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും. തദവസരത്തില്‍ കര്‍ണാടക റെവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഢ, എം എല്‍ എ എസ് ആര്‍ വിശ്വനാഥ് എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരിക്കും. കരയോഗം അംഗങ്ങളുടെ കലാ പരിപാടികള്‍, മിഥുന്‍ ശ്യാം അവതരിപ്പിക്കുന്ന ക്ളാസിക്കല്‍ ഡാന്‍സ്, വടകര വരദ അവതരിപ്പിക്കുന്ന അമ്മ മഴക്കാറ് നാടകം എന്നിവ ഉണ്ടായിരിക്കും.
<BR>
TAGS : KNSS

 

Savre Digital

Recent Posts

നോർക്ക കെയർ മെഗ ക്യാമ്പ് 27, 28 തിയ്യതികളിൽ

ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…

2 minutes ago

കേരളസമാജം ദൂരവാണിനഗര്‍ ജൂബിലി കോളേജില്‍ ഓണോത്സവം

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…

29 minutes ago

പഹൽഗാം ആക്രമണം; ഭീകരരെ സഹായിച്ച കശ്മീർ സ്വദേശി അറസ്റ്റിൽ

ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…

45 minutes ago

കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണം; കെ എം ഷാജഹാനെ ചോദ്യം ചെയ്തു, മെമ്മറി കാര്‍ഡ് പിടിച്ചെടുത്തു

കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…

53 minutes ago

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ല

മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…

2 hours ago

കന്നഡ എഴുത്തുകാരനും പത്മഭൂഷൺ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…

2 hours ago