LATEST NEWS

കുറ്റപത്രം റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച്‌ പി.പി.ദിവ്യ

കണ്ണൂര്‍: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ടെന്ന് ദിവ്യയുടെ അഭിഭാഷകൻ അഡ്വ.കെ വിശ്വൻ. നവീൻ ബാബു കുറ്റസമ്മതം നടത്തി എന്ന കലക്ടറുടെ മൊഴിയുണ്ട്.

അഴിമതിക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ദിവ്യ ക്രൂശിക്കപ്പെട്ടത്. ടി.വി പ്രശാന്ത് വഴി നവീൻ ബാബു പി.പി ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അഡ്വ കെ.വിശ്വൻ പറഞ്ഞു. ദിവ്യക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ടാകും. പണം വാങ്ങി എന്നതില്‍ കുറ്റപത്രത്തില്‍ നേരിട്ട് തെളിവില്ല, എന്നാല്‍ അതിന് അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടായതായി കുറ്റപത്രത്തിലുണ്ട്.

സാക്ഷ്യമൊഴികളും സാഹചര്യ തെളിവുകളും നവീൻ ബാബു കൈക്കൂലി വാങ്ങി എന്നത് സ്ഥിരീകരിക്കുന്നെന്നും അഭിഭാഷകന്‍ പറഞ്ഞു. നവീൻ ബാബു പറഞ്ഞ കാര്യങ്ങള്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജനോട് പറഞ്ഞിരുന്നതായും കളക്ടർ മൊഴി നല്‍കിയിട്ടുണ്ട്. യാത്രയയപ്പിനെക്കുറിച്ചും എഡിഎം പറഞ്ഞ കാര്യങ്ങളെക്കുറിച്ചും മന്ത്രി കെ രാജനോട് പറഞ്ഞുവെന്നാണ് കളക്ടർ മൊഴി നല്‍കിയിരിക്കുന്നത്. പരാതി കിട്ടിയാല്‍ അന്വേഷണം നടത്താമെന്ന് മന്ത്രി പറഞ്ഞതായും കളക്ടർ മൊഴി നല്‍കിയിട്ടുണ്ട്.

SUMMARY: PP Divya approaches High Court to quash charge sheet

NEWS BUREAU

Recent Posts

ബെംഗളൂരു സെൻട്രൽ ജയിലിലേക്ക് ഫോൺ കടത്തി; വാര്‍ഡന്‍ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതിക്ക് നൽകാൻ മൊബൈൽ ഫോൺ കടത്തിക്കൊണ്ടുപോയ ജയിൽവാർഡൻ അറസ്റ്റിൽ. കലബുറഗി…

52 minutes ago

വിദ്വേഷ പരാമര്‍ശം: ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ടിനെതിരെ കേസ്

ബെംഗളൂരു: വിദ്വേഷ പരാമര്‍ശം നടത്തിയതിന് ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ടിനെതിരെ കേസ്. പുത്തൂര്‍ താലൂക്കിലെ ഈശ്വരി പത്മുഞ്ച നല്‍കിയ…

1 hour ago

റോജി എം ജോൺ എംഎൽഎ വിവാഹിതനാകുന്നു; വധു ഇന്റീരിയർ ഡിസൈനർ

കൊച്ചി: കോണ്‍ഗ്രസ് നേതാവും അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍ വിവാഹിതനാകുന്നു. ഈ മാസം 29ന് ആണ് വിവാഹം. അങ്കമാലി…

9 hours ago

മീന്‍വണ്ടിക്കടിയില്‍ പെട്ട് യുവതി തല്‍ക്ഷണം മരിച്ചു

കോഴിക്കോട്: കണ്ണഞ്ചേരിയിൽ മീൻലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയായ നല്ലളം സ്വദേശി സുഹറ ആണ് തലയിലൂടെ ലോറിയു​ടെ…

9 hours ago

രാജ്യവ്യാപക എസ്ഐആർ; തിരഞ്ഞെടുപ്പു കമ്മിഷന്റെ വാർത്താസമ്മേളനം നാളെ

ഡല്‍ഹി: രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള (എസ് ഐ ആര്‍) ഷെഡ്യൂള്‍ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. വൈകിട്ട്…

9 hours ago

നോർക്ക അപേക്ഷകൾ കൈമാറി

ബെംഗളൂരു: അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ  സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് പദ്ധതികളിലേയ്ക്കുളള അപേക്ഷകൾ സെക്രട്ടറി ജോർജ് മാത്യു …

10 hours ago