കണ്ണൂര്: എഡിഎം നവീന് ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില് റിമാന്ഡില് കഴിയുന്ന കണ്ണൂര് മുന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ പാര്ട്ടി നടപടി. ദിവ്യയെ എല്ലാ പാര്ട്ടി പദവികളില് നിന്നും നീക്കും. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമായത്. ദിവ്യയില് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തിയാണ് നടപടി. നടപടിക്ക് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം തേടും. നടപടി അംഗീകരിച്ചാല് ദിവ്യ ബ്രാഞ്ച് അംഗം മാത്രമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തുനിന്ന് ദിവ്യയെ നേരത്തെ നീക്കിയിരുന്നു. ഉപതിരഞ്ഞെടുപ്പുകളില് കനത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് തീരുമാനം. പി പി ദിവ്യയെ സിപിഐഎം സംരക്ഷിക്കുന്നു എന്ന പ്രതീതി ഉണ്ടായിരുന്നു
പി പി ദിവ്യയുടെ ജാമ്യഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി നാളെയാണ് വിധിപറയുക. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദിവ്യയെ അറസ്റ്റ് ചെയ്തത്.
<BR>
TAGS : PP DIVYA | ADM NAVEEN BABU DEATH | CPM
SUMMARY : PP will remove Divya from all party posts; CPM with action
ലഖ്നൗ: ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാന് ശ്രമിച്ച ഡോക്ടര്മാരായ രണ്ട് ബ്രിട്ടീഷ് പൗരന്മാർ ഉത്തര് പ്രദേശില് സുരക്ഷാസേനയുടെ പിടിയിലായി. ഹസന് അമ്മാന്…
ബെംഗളൂരു: ബെളഗാവി ഭൂതാരാമൻഹട്ടി കിട്ടൂർ റാണി ചിന്നമ്മ മൃഗശാലയിൽ 28 മാനുകളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തില് അന്വേഷണത്തിന് വനം മന്ത്രി…
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
ന്യൂഡല്ഹി: ഡല്ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയ്ക്കെതിരെ നടപടി. സർവകലാശാലയ്ക്കെതിരെ എഫ്ഐആര് രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…
ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില് മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…