നിലവില്‍ പ്രജ്ജ്വലിന്റെ പേരിലുള്ള ആദ്യ പീഡനക്കേസിലാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. മൂന്ന് ബലാത്സംഗക്കേസുകളും ഒരു തട്ടിക്കൊണ്ടുപോകൽ കേസും കോടതിയിൽ നിലവിലുണ്ട്. കഴിഞ്ഞ വർഷം മേയ് 31-നാണ് പ്രജ്ജ്വല്‍ അറസ്റ്റിലായത്. അതേസമയം പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെ പരാതി നൽകാൻ കൂടുതൽ അതിജീവിതകൾ തയാറായാൽ, ഈ ഘട്ടത്തിലും കേസെടുക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തലവനും സിഐഡി വിഭാഗം എഡിജിപിയുമായ ബി.കെ. സിങ് പറഞ്ഞു.
SUMMARY: Prajwal Revanna is inmate number 15528 of the prison.