Categories: BENGALURU UPDATES

പ്രജ്വൽ രേവണ്ണ റിമാൻഡിൽ; ഏഴ് ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു

ബെംഗളൂരു: ലൈംഗികാതിക്ര കേസില്‍ അറസ്റ്റിലായ ഹാസന്‍ എംപി പ്രജ്വല്‍ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. ബെംഗളുരുവിലെ ജനപ്രതിനിധികളുടെ കോടതിയാണ് ജൂണ്‍ ആറ് വരെ കസ്റ്റഡി അനുവദിച്ച് ഉത്തരവിട്ടത്.

ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലുമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി 15 ദിവസത്തേക്ക് അന്വേഷണ സംഘം കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ഒറ്റദിവസത്തെ കസ്റ്റഡി നല്‍കിയാല്‍ മതിയെന്നായിരുന്നു പ്രജ്വലിന്റെ അഭിഭാഷകന്റെ വാദം.

പ്രജ്വലിനെതിരെയുള്ള എല്ലാ കേസുകളും കെട്ടിച്ചമച്ചതാണെന്നും മാധ്യമ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാൽ ലൈംഗികാതിക്രമ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യംവിട്ട പ്രജ്വല്‍ ഇതുവരെ അന്വേഷണത്തിനു ഹാജരാകാതിരുന്നത് തീർത്തും ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു.

പ്രജ്വൽ ജര്‍മനിയില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ ബെംഗളൂരുവില്‍ എത്തിയതോടെയായിരുന്നു അറസ്റ്റിലായത്. തുടര്‍ന്ന് ഉച്ചയോടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി പ്രതിയെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Savre Digital

Recent Posts

ഇലക്ട്രോണിക്സ് കടയ്ക്ക് തീപിടിച്ചു; രണ്ട് കോടിയോളം രൂപയുടെ നഷ്ടം

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…

2 minutes ago

കേരള മുസ്ലീം ജമാഅത്ത് കേരളയാത്ര; ബെംഗളൂരുവില്‍ ഐക്യദാർഢ്യയാത്ര സംഘടിപ്പിക്കും

ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…

16 minutes ago

ഉറങ്ങിക്കിടക്കുമ്പോൾ വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിട്ടു; തമിഴ്നാട്ടിൽ  ദമ്പതികളെ ചുട്ടുകൊന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ദ​മ്പ​തി​ക​ളെ ചു​ട്ടു​കൊ​ന്നു. തി​രു​വ​ള്ളൂ​ർ സെ​ങ്കം സ്വ​ദേ​ശി​ക​ളാ​യ ശ​ക്തി​വേ​ൽ, ഭാ​ര്യ അ​മൃ​തം എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…

37 minutes ago

‘രണ്ടാമൂഴം’ വെള്ളിത്തിരയിലേക്ക്; സംവിധാനം ഋഷഭ് ഷെട്ടി, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ തൂലികയില്‍ പിറന്ന, മലയാള സാഹിത്യചരിത്രത്തിലെ ഐതിഹാസിക സൃഷ്‌ടിയായ  'രണ്ടാമൂഴം' ചലച്ചിത്രമാക്കാൻ പ്രശസ്ത കന്നഡ സംവിധായകൻ…

53 minutes ago

കോഴിക്കോട് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന മതിലിന്റെ സ്ലാബ് തകര്‍ന്നുവീണ് അപകടം

കോഴിക്കോട്: ദേശീയപാതയുടെ മതില്‍ നിര്‍മാണത്തിനിടെ അപകടം. കോഴിക്കോട് കൊയിലാണ്ടിയില്‍ തിരുവങ്ങൂര്‍ അടിപ്പാതയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ്…

2 hours ago

അഫ്ഗാനിസ്ഥാനിൽ കനത്ത മഴയും മിന്നൽ പ്രളയവും; 17 മരണം

കാബൂൾ : അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും 17 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഹെറാത്ത് പ്രവിശ്യയിലെ കബ്‌കാൻ…

3 hours ago