കൊല്ലം: കേരളത്തിലെ സിപിഎം ഘടകം കരുത്തുറ്റതെന്ന് പാർട്ടി പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട്. രാജ്യത്തെ ഏക ഇടതുഭരണം മാതൃകയെന്ന് പിണറായി സർക്കാരിനെ പ്രശംശിച്ച് പ്രകാശ് കാരാട്ട് പറഞ്ഞു. കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാരാട്ട്.
യെച്ചൂരിയുടെയും കോടിയേരിയുടെയും വിയോഗം നികത്താനാകാത്ത നഷ്ടമെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു. രാഷ്ട്രീയ അടവുനയ രൂപീകരണവും രാഷ്ട്രീയ വിലയിരുത്തല്‍ റിപ്പോർട്ടും നിർണായകമാണെന്നും പ്രകാശ് കാരാട്ട് അറിയിച്ചു. ബി.ജെ.പിക്കെതിരായ സി.പി.എമ്മിന്റെ പോരാട്ടത്തിന് കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വ, സാമ്പത്തിക ശക്തികള്‍ക്ക് ഇന്ത്യയെ തീറെഴുതികൊടുത്ത് ക്രമേണ പൂര്‍ണ്ണ ഫാസിസത്തിലേക്ക് രാജ്യത്തെ എത്തിക്കാനാണ് ആര്‍. എസ്.എസിന്റെ ശ്രമം. ഇതിനെതിരായ പോരാട്ടത്തില്‍ സി.പി.എം. എപ്പോഴും മുന്‍നിരയില്‍ ഉണ്ടാകും. ഇടതു ശക്തികളുടെ ശക്തിയുള്ള കൂട്ടായ്മയും ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ഉണ്ടാകണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
TAGS : PRAKASH KARAT
SUMMARY : Prakash Karat says the CPM unit in Kerala is strong
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…