ബെംഗളൂരു: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കുന്ന തരത്തിലുള്ള തന്‍റെ വ്യാജ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകി നടൻ പ്രകാശ് രാജ്. ഇന്‍ഫ്ലുവന്‍സറായ പ്രശാന്ത് സംബർഗിയ്‌ക്ക് എതിരെ ലക്ഷ്‌മിപുരം പോലീസിലാണ് നടന്‍ പരാതി നല്‍കിയിരിക്കുന്നത്. എഐ ഉപയോഗിച്ച് നിര്‍മിച്ച ചിത്രം തെറ്റിദ്ധരിപ്പിക്കുന്ന അടിക്കുറിപ്പിനൊപ്പം പ്രചരിപ്പിച്ചത് തന്‍റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്നും നടൻ ആരോപിച്ചു.
പരാതി നൽകുന്നതിന് മുമ്പ് മൈസൂരു സിറ്റി പോലീസ് കമ്മീഷണർ സീമ ലട്‌കറുമായി നേരിട്ട് സംസാരിച്ചിരുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു. പ്രകാശ് രാജ് കുംഭമേളയില്‍ സ്‌നാനം ചെയ്യുന്ന തരത്തിലുള്ള ചിത്രമായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തന്‍റെ രാഷ്‌ട്രീയ നിലപാടുകളാല്‍ വാർത്തകളിൽ എന്നും ഇടം പിടിച്ചിട്ടുള്ള നടനാണ് പ്രകാശ് രാജ്. ദൈവത്തിൽ താന്‍ വിശ്വസിക്കുന്നില്ലെന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
TAGS: KARNATAKA | PRAKASH RAJ
SUMMARY: Actor Prakash Raj lodges complaint on use of fake photo at Kumbh Mela on social media
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…