ബെംഗളൂരു: പ്രവാസി കോണ്‍ഗ്രസ് കര്‍ണാടക സംഘടിപ്പിച്ച ഡോ. മന്‍മോഹന്‍ സിംഗ് അനുസ്മരണ പരിപാടി അഡ്വ. എല്‍ദോസ് കുന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഡോ.മന്‍മോഹന്‍ സിംഗ് സംശുദ്ധ രാഷ്ട്രീയത്തിന്റെ മാതൃകയായിരുന്നെന്നും തന്റെ ഉദാരവല്‍ക്കരണ നയങ്ങളിലൂടെ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രക്ഷിച്ചതും, വിവരാകാശ നിയമം, തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷ പദ്ധതി തുടങ്ങിയ നിരവധിയായ നിയമങ്ങളും 70,000 കോടി കാര്‍ഷിക കടം എഴുതി തള്ളിയതും അദ്ദേഹത്തെ സാധാരണക്കാരുടെ പ്രധാനമന്ത്രിയാക്കി മാറ്റിയെന്നും എല്‍ദോസ് പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രിമാരില്‍ അവസാന വാര്‍ത്താസമ്മേളനം നടത്തിയത് ഡോ. മന്‍മോഹന്‍ സിംഗ് ആയിരുന്നു എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
പ്രവാസി കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. സത്യന്‍ പുത്തൂര്‍ ഡോ.മന്‍മോഹന്‍സിംഗിന്റെ ഒപ്പം പ്രവര്‍ത്തിച്ച അനുഭവങ്ങളും വിവരിച്ചു. ജനറല്‍ സെക്രട്ടറി വിനു തോമസ്, ട്രഷറര്‍ സുമോജ് മാത്യു, ഡിസിസി ഭാരവാഹികളായ അലക്‌സ് ജോസഫ്, എ ആര്‍ രാജേന്ദ്രന്‍, ജയ്‌സണ്‍ ലൂക്കോസ്, ഡോ. ബെന്‍സണ്‍, ഡോ.നകുല്‍, പ്രവാസി കോണ്‍ഗ്രസ് ഭാരവാഹികളായ വി.ഒ. ജോണിച്ചന്‍, എം പി ആന്റോ, സാബു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ദിനു ജോസ്, തരുണ്‍ തങ്കച്ചന്‍, ഡിജോ മാളിയേക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
<BR>
TAGS : PRAVASI CONGRESS KARNATAKA,
കോഴിക്കോട്: വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് ആളുകള്‍ ഇരച്ചു കയറി അപകടം. പ്രഖ്യാപിച്ച ഓഫർ വിലയ്ക്ക് ഷർട്ട് എടുക്കാൻ എത്തിയവർ ആണ്…
കൊല്ലം: മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തില്‍ പൂക്കളമിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ ആർ എസ് എസ് അനുഭാവികളും പ്രവർത്തകരുമായ 27 പേർക്കെതിരെ ശാസ്താംകോട്ട…
അഹമ്മദാബാദ്: ഗുജറാത്ത് പാവ്ഗഢിലെ പ്രശസ്തമായ ശക്തിപീഢത്തില്‍ റോപ് വേ തകർന്ന് ആറ് പേർ മരിച്ചു. രണ്ട് ലിഫ്റ്റ്മാൻമാർ, രണ്ട് തൊഴിലാളികൾ,…
തൃശൂർ: തൃശൂര്‍ കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തില്‍ പോലീസുകാര്‍ക്കെതിരെ സസ്‌പെന്‍ഷന് ശിപാര്‍ശ. തൃശൂര്‍ റേഞ്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കി.…
കൊല്ലം: ഓച്ചിറ റെയില്‍വേ സ്റ്റേഷനില്‍ അമ്മയെയും മകനെയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്താംകോട്ട സ്വദേശികളായ വസന്ത, ശ്യം…
കൊച്ചി: നടന്‍ ടൊവിനോ തോമസിന് വീണ്ടും രാജ്യാന്തര അംഗീകാരം. 2025-ലെ സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരം ടൊവിനോയ്ക്ക്…