ബെംഗളൂരു: കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് പ്രവാസി കോണ്‍ഗ്രസ് കെ. അര്‍. പുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌നേഹസാന്ത്വനം അനുസ്മരണപരിപാടി സംഘടിപ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ഡി കെ മോഹന്‍ ബാബു ഉദ്ഘാടനം ചെയ്തു. കെഅര്‍ പുരം മണ്ഡലം പ്രസിഡന്റ് ജിജു ജോസ് അധ്യക്ഷത വഹിച്ചു. മുന്‍ എംപി പ്രൊഫ. രാജീവ് ഗൗഡ മുഖ്യാതിഥി ആയിരുന്നു. എക്കാലവും ലളിത ജീവിതശൈലി സ്വീകരിച്ച ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്കൊപ്പം ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ഉറച്ചുനിന്ന നേതാവായിരുന്നുവെന്ന് പ്രൊഫ. രാജീവ് ഗൗഡ അനുസ്മരിച്ചു.
പ്രവാസി കോണ്‍ഗ്രസ് അധ്യക്ഷന്‍ അഡ്വ. സത്യന്‍ പുത്തൂര്‍, വിനു തോമസ്, എസ് കെ നായര്‍, സി പി രാധാകൃഷ്ണന്‍, ഫാദര്‍ ഡോണി, ജെയ്‌സണ്‍ ലുക്കോസ് എന്നിവര്‍ സംസാരിച്ചു. സുമേഷ് എബ്രഹാം, ആഷ്‌ലിന്‍ ജോണ്‍, സുഭാഷ് കുമാര്‍, പുഷ്പന്‍, സജീവന്‍, എ ജെ ജോര്‍ജ്, ഡോ. നകുല്‍, സുമോജ് മാത്യു, അലക്‌സ് ജോസഫ്, ഡോ. കെ കെ ബെന്‍സണ്‍, തോമസ് എ, സഞ്ജയ് അലക്‌സ്, ഷാജി ടോം, ബിജോയ് ജോണ്‍ മാത്യു, ജോജോ ജോര്‍ജ്, ബെന്നി, മനു മുരളി, അനോദ് യു, കുമാരന്‍, ശിവദാസ്, പ്രഭാഷ്, ബിനോയ്, പ്രിന്‍സ് സാല്‍വി എന്നിവര്‍ നേതൃത്വം നല്‍കി.
ചടങ്ങില്‍ നിര്‍ധനരായ 200 ഓളം കുട്ടികള്‍ക്ക് പഠനസഹായ വിതരണം നടത്തി. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുത്തവര്‍ക്കും ഭക്ഷണവും നല്‍കി. സ്‌നേഹ സ്വാന്ത്വനത്തിന്റെ ഭാഗമായി ശാന്തിനിലയം ഹോസ്പിറ്റലിഉള്ള അന്തേവാസികള്‍ക്ക് ഭക്ഷണവും വിതരണം ചെയ്തു.
<br>
TAGS : PRAVASI CONGRESS KARNATAKA
ബെംഗളൂരു: കർണാടകയിൽ 3400 കോടി രൂപയുടെ പദ്ധതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. ബെംഗളൂരു മേഖലയ്ക്കാണ് 2550 കോടി രൂപയും നീക്കിവച്ചിട്ടുള്ളത്.…
തിരുവനന്തപുരം: പോത്തൻകോട് തെരുവു നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്. ഇരുപതോളം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ…
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ ശക്തം. ഗുജറാത്തിലെ ബനസ്കന്ത, സബർ കാന്ത, ആരവലി മേഖലകളിലും, ഒഡിഷയിലെ ബർഗറിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.…
തൃശൂര്‍: പന്നിത്തടത്ത് കെഎസ്ആര്‍ടിസി ബസും മീന്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ പന്ത്രണ്ടോളം പേര്‍ക്ക്…
ബെംഗളൂരു: ബിജെപി സംസ്ഥാന പ്രസിഡന്റ് പദത്തിൽ ബി.വൈ. വിജയേന്ദ്രയുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ബുധനാഴ്ച 7 സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുണ്ട്.…