ബെംഗളൂരു : പ്രവാസി മലയാളി അസോസിയേഷൻ ഓണാഘോഷപരിപാടികള്‍ ഇന്ന് രാവിലെ ഒമ്പത് മണി മുതല്‍ ചന്നസാന്ദ്ര തിരുമല ഷെട്ടി ഹള്ളി ക്രോസിലെ ശ്രീസായി പാലസിൽ നടക്കും.. മഞ്ജുള അരവിന്ദ് ലിംബാവലി എം.എൽ.എ., മുൻമന്ത്രി അരവിന്ദ് ലിംബാവലി, ഡി.സി.പി. ഡോ. ശിവകുമാർ ഗുണരെ എന്നിവർ വിശിഷ്ടാതിഥികളാകും. വിഭവസമൃദ്ധമായ ഓണസദ്യ, ശിങ്കാരിമേളം, പിന്നണിഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റ് എന്നിവ അരങ്ങേറും.
വൈകീട്ട് അഞ്ചിന് നടക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റില്‍ കൗഷിക്, നിഖിൽരാജ്, ശ്യാമപ്രസാദ് എന്നിവർ പങ്കെടുക്കും. പ്രശസ്ത വയലനിസ്റ്റ് മനോജ് ജോർജ് അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ ഉണ്ടാകും. മലയാള ചാനൽ ഷോകളിലൂടെ ശ്രദ്ധേയയായ മീര അനിലാണ് പരിപാടിയുടെ അവതാരക.
<BR>
TAGS : PRAVASI MALAYALI ASSOCIATION | ONAM-2024
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…
കൊച്ചി: ഓപ്പറേഷന് നംഖോറില്‍ നടന് ദുല്‍ഖര്‍ സല്മാന് ഇറക്കുമതി തീരുവ വെട്ടിച്ചതായി കസ്റ്റംസ് കണ്ടെത്തല്‍. നടനെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ്…