ബെംഗളൂരു : യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ 21-ാം പ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റുചെയ്തു. അതീഖ് അഹമ്മദ് ആണ് അറസ്റ്റിലായത്. കേസിലെ മുഖ്യസൂത്രധാരൻ മുസ്തഫ പൈച്ചറിനെ കൊലപാതകം നടത്താൻ അതീഖ് അഹമ്മദ് സഹായിച്ചെന്നാണ് കണ്ടെത്തൽ.
2022 ജൂലൈ 26 ന് രാത്രി സുള്ള്യ ബെല്ലാരെയിലെ കോഴിക്കടയ്ക്ക് സമീപത്ത് വെച്ചാണ് ബൈക്കിലെത്തിയ അക്രമി സംഘം പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ ബെല്ലാരെ പോലീസാണ് കേസെടുത്തിരുന്നത്. പിന്നീട് 2022 ഓഗസ്റ്റ് നാലിനാണ് എൻ.ഐ.എ. കേസ് ഏറ്റെടുത്തത്. അതീഖ് അഹമ്മദിൻ്റെ അറസ്റ്റോടെ, കുറ്റപത്രത്തിൽ പേരുള്ള 26 പ്രതികളിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി ഉയർന്നു. ബാക്കിയുള്ള ആറ് പ്രതികളെ കണ്ടെത്താൻ ഏജൻസി അന്വേഷണം തുടരുകയാണ്. കേസില്‍ 23 പേർക്കെതിരേയാണ് എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. 240 സാക്ഷികളുടെ മൊഴിയടക്കം 1500 പേജുള്ള കുറ്റപത്രമാണ് എൻഐഎ സമർപ്പിച്ചത്.
<br>
TAGS : PRAVEEN NETTARU MURDER
SUMMARY : Praveen Nettaru murder: 21st accused arrested
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…