ന്യൂഡല്‍ഹി: ത്രികോണ പ്രണയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഗര്‍ഭിണിയായ യുവതിയെ കുത്തി കൊലപ്പെടുത്തി കാമുകന്‍. പിന്നാലെ യുവതിയുടെ ഭര്‍ത്താവെത്തി കാമുകനെ ഇതേ കത്തി കൊണ്ടു തന്നെ കുത്തി കൊന്നു. ഇതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ യുവതിയുടെ ഭര്‍ത്താവിനും പരിക്കേറ്റിരുന്നു. പരിക്കേറ്റ മൂവരെയും യുവതിയുടെ സഹോദരന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേര്‍ മരണപ്പെടുകയായിരുന്നു. ശാലിനിയും കാമുകന്‍ ആഷുവുമാണ് മരിച്ചത്. ശാലിനിയുടെ ഭര്‍ത്താന് ആകാശ് ആണ് ചികിത്സയില്‍ കഴിയുന്നത്.
ഡല്‍ഹിയിലെ നബികരീം പ്രദേശത്ത് ശനിയാഴ്ച്ച രാത്രി 10.15ഓടെയായിരുന്നു സംഭവം നടന്നത്. പ്രണയനൈരാശ്യത്തെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന് പോലീസ്
വ്യക്തമാക്കി. ശാലിനിയും ആകാശും ശാലിനിയുടെ അമ്മയെ കാണുന്നതിനായി പോയതായിരുന്നു. ഇവിടേക്ക് എത്തിയ ആഷു കത്തി ഉപയോഗിച്ച് ആകാശിനെ ആക്രമിച്ചു. ഇതില്‍ നിന്ന് ആകാശ് രക്ഷപ്പെടുമ്പോഴേക്കും ആഷു റിക്ഷയില്‍ ഇരുന്ന ശാലിനിയെ കുത്തുകയായിരുന്നു. കത്തി ഉപയോഗിച്ച് പലതവണ ശാലിനിയെ ആഷു കുത്തിയെന്ന് പോലീസ് പറഞ്ഞു.
ശാലിനിയെ ആക്രമിക്കുന്നത് തടയാന്‍ എത്തിയപ്പോളാണ് ആകാശിനും കുത്തേറ്റത്. പിന്നീടുണ്ടായ പിടിവലിയില്‍ കത്തി വരുതിയിലാക്കിയ ആകാശ് ആഷുവിനെ കുത്തി. ഉടന്‍ തന്നെ ശാലിനിയുടെ സഹോദരന്‍ രോഹിത് മൂവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആഷുവിനെയും ശാലിനിയെയും രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മൂവരും മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
SUMMARY: Pregnant woman stabbed to death by boyfriend, husband stabs lover
ബെംഗളൂരു: മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ഗിരീഷ് കാസറവള്ളിയുടെ തായി സാഹേബ കന്നഡ ചിത്രത്തിന്റെ പ്രദര്‍ശനം…
കൊച്ചി: കേരളത്തിൽ സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 95,280 രൂപയാണ്.…
കൊച്ചി : കൊച്ചിയില്‍ ട്രെയിൻ അട്ടിമറി ശ്രമമെന്ന് സൂചന. റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. കൊച്ചി പച്ചാളം പാലത്തിനു സമീപമാണ്…
ന്യൂഡൽഹി: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ ഇന്നും തടസപ്പെട്ടു. സര്‍വീസുകള്‍ താളം തെറ്റിയതിന് തുടര്‍ന്ന് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ദുരിതത്തിലായി.…
ബെംഗളൂരു: കെങ്കേരി, ഹെജ്ജാല റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കെങ്കേരി ദൊഡ്‌ഡ ആൽമര റോഡിലെ രാമോഹള്ളി റെയിൽവേ ഗേറ്റ് ഈ മാസം 7…
തിരുവനന്തപുരം: ലൈംഗിക പീഡന-ഭ്രൂണഹത്യ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒമ്പതാം ദിവസവും പോലീസിന് കണ്ടെത്താനായില്ല. ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍…