ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകള്‍ക്ക് നിരോധനം; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി

ഡല്‍ഹി: പണം ഉപയോഗിച്ച്‌ കളിക്കുന്ന ഓണ്‍ലൈൻ മണി ഗെയിമുകളെ നിരോധിക്കാനും ഇ-സ്പോർട്സ്, ഓണ്‍ലൈൻ സോഷ്യല്‍ ഗെയിമുകള്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന ബില്ലിന് രാഷ‌്‌ട്രപതിയുടെ അംഗീകാരം. കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ ബില്‍ നിയമമാകും. കഴിഞ്ഞ ദിവസം സമാപിച്ച പാർലമെന്റിന്റെ വർഷകാല സമ്മേളനത്തില്‍ ബില്‍ പാസാക്കിയിരുന്നു.

ഓണ്‍ലൈൻ മണി ഗെയിമിംഗ് ഗുരുതര സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുവെന്ന വിലയിരുത്തലിലാണ് ബില്‍ കൊണ്ടുവന്നത്. പാർലമെന്റ് ബില്‍ പാസാക്കിയതോടെ വിൻസോ, നസാര ടെക്നോളജീസ് തുടങ്ങിയ ഓണ്‍ലൈൻ മണി ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകള്‍ പ്രവർത്തനം നിറുത്തിവച്ചു. നിയമ ലംഘകർക്ക് മൂന്നുവർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും വരെ ലഭിക്കും.

കളിക്കാർ, സിനിമാ താരങ്ങള്‍ അടക്കം ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്നവർ വഴി ഓണ്‍ലൈൻ മണി ഗെയിമുകളുടെ പരസ്യങ്ങള്‍ നല്‍കുന്നതിനും വിലക്ക് വരും. ഓണ്‍ലൈൻ മണി ഗെയിമിംഗ് സേവനം വാഗ്ദാനം ചെയ്യുന്ന ഏതൊരു വ്യക്തിക്കും മൂന്ന് വർഷം വരെ തടവോ ഒരു കോടി രൂപവരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. ആവർത്തിച്ചാല്‍ അഞ്ചു വർഷം വരെ തടവും രണ്ടു കോടി വരെ പിഴയും.

പരസ്യം നല്‍കുന്നവർക്ക് രണ്ട് വർഷം വരെ തടവോ 50 ലക്ഷം രൂപ വരെ പിഴയോ. ആവർത്തിച്ചാല്‍ തടവ് മൂന്നു വർഷവും പിഴ ഒരു കോടി രൂപയുമായും കൂടും. പണമിടപാടുകള്‍ക്ക് മൂന്ന് വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ ലഭിക്കാം. ഇ-സ്പോർട്സ്, വിദ്യാഭ്യാസ ഗെയിമുകള്‍, സോഷ്യല്‍ ഗെയിമിംഗ് എന്നിവയുള്‍പ്പെടെ നല്ല ഉദ്യേശത്തോടെയുള്ള ഓണ്‍ലൈൻ ഗെയിമുകളുടെ മേല്‍നോട്ടത്തിന് അതോറിറ്റി നിലവില്‍ വരും.

SUMMARY: President approves bill banning online gaming apps

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാതാ അമൃതാനന്ദമയിയുടെ 73–ാം ജന്മദിനാഘോഷം; കുട്ടികൾക്കുള്ള സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് 13ന്

ബെംഗളൂരു: മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മൈസൂരുവില്‍ സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കുള്ള...

കലാവേദി ഓണാഘോഷം

ബെംഗളൂരു: കലാവേദി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ ചലച്ചിത്ര നടൻ കലാഭവൻ ഷാജോൺ...

വിദ്യാർഥികൾക്കിടയിലെ ലഹരിമരുന്ന് വിൽപ്പന ആശങ്കാജനകം; രണ്ട് വർഷത്തിനിടെ ആറിരട്ടി വർധന

ബെംഗളൂരു: കർണാടകയിൽ വിദ്യാർഥികൾ ലഹരിമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്ന സംഭവങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി...

കർണാടകയിൽ മഴ തുടരും; ബെംഗളൂരുവിൽ ചാറ്റൽമഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്...

മെസി അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു

ന്യൂയോര്‍ക്ക്: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു....

ബെംഗളൂരുവിലെ മേല്‍പ്പാലങ്ങളില്‍ ഇനി മുതല്‍ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്; പുതിയ ട്രാഫിക് നിയമങ്ങൾ സെപ്റ്റംബർ 4 മുതൽ  

ബെംഗളൂരു: നഗരത്തിലെ പ്രധാന എലിവേറ്റഡ് പാതകളിൽ പുതിയ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു....

യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ എംഡിഎംഎ കേസിൽ യുവതിയും ആഫ്രിക്കൻ പൗരനും അറസ്റ്റിൽ

കാസറഗോഡ്‌: യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കാസറഗോഡ്‌ കാലിക്കടവ് ചന്തേര എം.ഡി.എം.എ...

ഡെലിവറി ജീവനക്കാരനെ കൊള്ളയടിച്ചു; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ഗുബ്ബലാല മെയിൻ റോഡിന് സമീപം പലചരക്ക് വിതരണ ജീവനക്കാരനെ ഭീഷണിപ്പെടുത്തി...

Related Articles

Popular Categories