LATEST NEWS

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് മൈസൂരുവിൽ

ബെംഗളൂരു: രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് സന്ദര്‍ശനത്തിന് മൈസൂരുവിലെത്തും. 60 വർഷം പൂർത്തിയാക്കിയ മൈസൂരു ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ഡയമണ്ട് ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനത്തിനാണ് സന്ദര്‍ശനം. ഉച്ചകഴിഞ്ഞ് 3.10 ന് വിമാനത്താവളത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ രാഷ്ട്രപതിയെ സ്വീകരിക്കും. വൈകുന്നേരം 4 മണിക്ക് ഡയമണ്ട് ജൂബിലി ആഘോഷങ്ങളിൽ രാഷ്ട്രപതി പങ്കെടുക്കും. തിങ്കളാഴ്ചരാത്രി 8 മണിക്ക് ചാമുണ്ടിഹിൽസ് സന്ദർശിക്കും.

നാളെ രാവിലെ 8.50 ന് മൈസൂരു കൊട്ടാരം സന്ദർശിക്കും. ഇതിനു ശേഷം നാളെ നടക്കുന്ന സിറ്റി യൂണിയൻ ബാങ്കിന്റെ 120-ാ മത് ഫൗണ്ടേഷൻ ദിനത്തിൽ മുഖ്യാതിഥിയാകാൻ രാഷ്ട്രപതി ചെന്നൈയിലേക്കു പോകും. തിരുവാരൂരിൽ 3നു തമിഴ്‌നാട് സെൻ ട്രൽ യൂണിവേഴ്സിറ്റി ബിരുദസർപ്പണ ചടങ്ങിലും പങ്കെടുത്ത ശേഷം ഡൽഹിക്കു മടങ്ങും.

രാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി 8.30 വരെ ചാമുണ്ടിഹിൽസില്‍ സന്ദർശക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തുടർന്നു നാളെ മൈസൂരു അംബാവിലാസ് കൊട്ടാരം സന്ദർശിക്കുന്നതിനാൽ ഇവിടെയും ഇന്നു മുഴുവനും നാളെ രാവിലെ 11.30 വരെയും മറ്റു സന്ദർശകരെ അനുവദിക്കില്ല.
SUMMARY: President Draupadi Murmu in Mysore today

NEWS DESK

Recent Posts

‘വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ പരാജയം’; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് പരാജയമാണെന്ന് ഹൈക്കോടതി…

33 minutes ago

ഡല്‍ഹിയില്‍ എംപിമാരുടെ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തം; തീയണയ്‌ക്കാനുള്ള ശ്രമം തുടരുന്നു

ഡൽഹി: ഡല്‍ഹിയില്‍ എംപിമാരുടെ അപ്പാർട്ട്‌മെന്റില്‍ തീപിടിത്തം. പാർലമെന്റില്‍ നിന്ന് ഇരുന്നൂറ് മീറ്റർ അകലെയുള്ള ബ്രഹ്മപുത്ര അപ്പാർട്ട്‌മെന്റില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്.…

2 hours ago

പ്രണയം തകര്‍ന്നു; സംസാരിക്കാനായി പെണ്‍വീട്ടിലെത്തിയ കാമുകൻ്റെ സുഹൃത്ത് അടിയേറ്റ് മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ പ്രണയബന്ധവുമായി ബന്ധപ്പെട്ട് രണ്ടു വീട്ടുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അടിയേറ്റ് ചികിത്സയിലായിരുന്ന കാമുകന്റെ സുഹൃത്തായ യുവാവ് മരിച്ചു. കൊല്ലം സ്വദേശി…

3 hours ago

പഞ്ചാബില്‍ ട്രെയിനില്‍ തീപിടിത്തം; കോച്ച്‌ കത്തി നശിച്ചു

അമൃത്സര്‍: പഞ്ചാബിലെ സിര്‍ഹിന്ദ് റെയില്‍വെ സ്റ്റേഷനിലെത്തിയ അമൃത്സര്‍-സഹര്‍സ ഗരീബ് രഥ് എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം. ഇന്ന് രാവിലെ 7.30…

4 hours ago

നെന്മാറ സജിത വധക്കേസ്; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

പാലക്കാട്‌: പോത്തുണ്ടി സജിത കൊലക്കേസില്‍ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം. കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നു കണ്ട കോടതി വധ ശിക്ഷ നല്‍കണമെന്ന…

5 hours ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വലിയ കുറവ്. ഇന്ന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,995 രൂപയിലാണ് വ്യാപാരം. പവന്‍ വില…

5 hours ago