LATEST NEWS

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പിൻവലിച്ചു; പുതിയ മുഖ്യമന്ത്രി ഇന്ന് ചുമതലയേല്‍ക്കും

ഇംഫാല്‍: മണിപ്പൂരില്‍ രാഷ്‌ട്രപതി ഭരണം പിൻവലിച്ചു കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ഒരു വർഷമായി തുടരുന്ന രാഷ്‌ട്രപതി ഭരണത്തിനാണ് അവസാനമായിരിക്കുന്നത്. സംസ്ഥാനത്ത് വീണ്ടും എൻഡിഎ സർക്കാർ അധികാരത്തിലേറുമെന്നാണ് റിപ്പോർട്ട്. പുതിയ മുഖ്യമന്ത്രിയായി എൻഡിഎ നേതാവ് യുംനം ഖേംചന്ദ് സിംഗ് ഇന്ന്‌ വൈകിട്ട്‌ ആറിന്‌ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സംസ്ഥാന ബിജെപി അറിയിച്ചു.

ലോക്‌ഭനില്‍ ഇന്ന് രാവിലെ മുതല്‍ അതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചെന്നും ബിജെപി വ്യക്തമാക്കി. കുക്കി വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവും മുൻ മന്ത്രിയുമായ നെംചാ കിപ്ജെൻ ആകും പുതിയ ഉപമുഖ്യമന്ത്രി. ഒരുവർഷം പൂർത്തിയാകാനിരിക്കെയാണ് മണിപ്പുരിലെ രാഷ്ട്രപതി ഭരണം പിൻവലിക്കുന്നത്. ഇതോടെയാണ് പുതിയ സർക്കാർ അധികാരമേല്‍ക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേർന്ന യോഗത്തിലാണ് ഖേംചന്ദ് സിങ്ങിനെ ബിജെപിയുടെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്.

പിന്നീട് ഖേംചന്ദ് സിങ് സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദവുമായി ഗവർണറെ കണ്ടിരുന്നു. വംശീയ കലാപങ്ങളെത്തുടർന്ന് 2025 ഫെബ്രുവരി 9-നാണ് മണിപ്പുർ മുഖ്യമന്ത്രിയായിരുന്ന എൻ. ബിരേൻസിങ് രാജിവെച്ചത്. ഇതിനുപിന്നാലെ 2025 ഫെബ്രുവരി 13-ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയെങ്കിലും നിയമസഭ പിരിച്ചുവിട്ടിരുന്നില്ല. ഇന്ന് രാഷ്‌ട്രപതി ഭരണം അവസാനിപ്പിക്കുകയായിരുന്നു

SUMMARY: President’s rule lifted in Manipur; new Chief Minister to take charge today

NEWS BUREAU

Recent Posts

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല; മധ്യപ്രദേശ് പോലിസ് തിരിച്ചുപോയി

തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയെന്ന കേസില്‍ മധ്യപ്രദേശ് പോലിസ് സംഘം കേരളത്തില്‍ നിന്ന് മടങ്ങി. കേരളത്തില്‍ നടത്തിയ അന്വേഷണത്തില്‍…

8 minutes ago

തമിഴ്‌നാട് വിരുദുനഗറില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; 18 പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഇന്ന് ഉച്ച കഴിഞ്ഞാണ്…

30 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ തകഴി ചന്ദ്രത്തിൽ വീട്ടില്‍ ഭാരതിയമ്മ (മണി) ബെംഗളൂരുവില്‍ അന്തരിച്ചു. മർഗൊണ്ടനഹള്ളി ആശ്രമം റോഡ് നിസർഗ ലേഔട്ടില്‍ 'സിന്ദൂര'ത്തിലായിരുന്നു…

49 minutes ago

മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

ഇടുക്കി: ഇരട്ടയാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. ഇരട്ടയാർ വയലുങ്കല്‍ രാഹുല്‍ സണ്ണി (30) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത്…

1 hour ago

വടകരയിലെ യുവാവിന്‍റെ തിരോധാനത്തിന് പിന്നിലും ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണി?; വിഷ്ണു സഹോദരങ്ങള്‍ക്ക് അയച്ച സന്ദേശങ്ങള്‍ പുറത്ത്

കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ വിഷ്ണു എന്ന യുവാവിന്റെ തിരോധാനത്തിന് പിന്നിലും ലോണ്‍ ആപ്പ് മാഫിയയുടെ പങ്കുണ്ടെന്ന് ആരോപണം. ലോണ്‍…

2 hours ago

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോര്‍ഡില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഇന്നലെ മാത്രം 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.…

3 hours ago